Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുട്ടികൾക്ക് കൈ നിറയെ സമ്മാനങ്ങളുമായി ടെക്നോപാർക്കിൽ കളിമുറ്റം സമാപിച്ചു

കുട്ടികൾക്ക് കൈ നിറയെ സമ്മാനങ്ങളുമായി ടെക്നോപാർക്കിൽ കളിമുറ്റം സമാപിച്ചു

പ്രതിധ്വനി ഐ ടി ജീവനക്കാരുടെ കുട്ടികൾക്കു വേണ്ടി നടത്തി വരുന്ന അവധിക്കാല പരിപാടി 'കളിമുറ്റം', തുടർച്ചയായ മൂന്നാം വർഷവും ഗംഭീരമായ കലാ പരിപാടികളോടെ ആഘോഷിച്ചു. 2019 മെയ്‌ 25 ശനിയാഴ്ച ടെക്‌നോപാർക്ക് ക്ലബ് ഹൗസിൽ നടന്ന പരിപാടി സംസ്ഥാന അവാർഡ് ജേതാവായ ചലച്ചിത്ര സംവിധായിക വിധു വിൻസെന്റ് ഉദ്ഘാടനം ചെയ്തു. അമ്മമാരും അച്ഛന്മാരും അവരുടെ ഐ ടി ജോലിയുടെ സമയക്രമം കാരണം കുട്ടികൾക്ക് കിട്ടേണ്ട ഒരുപാടു കാര്യങ്ങൾ മാറ്റിവയ്ക്കുകയാണെന്നു വിധു വിൻസെന്റ് പറഞ്ഞു. കുട്ടികൾക്ക് ഇങ്ങനെയുള്ള അവസരങ്ങൾ കുറയുകയാണെന്നും അവർക്കു ഒരുമിച്ചു ഉല്ലാസയാത്രകളും സഹവാസക്യാമ്പുകളും പ്രതിധ്വനി സംഘടിപ്പിക്കണം എന്ന് വിധു വിൻസെന്റ് അഭിപ്രായപ്പെട്ടു.

തുടർന്ന് കുട്ടികൾക്കായി പദ്യംചൊല്ലൽ, പ്രസംഗം, കഥ പറച്ചിൽ, ചിത്രരചന, കൈക്ഷര മികവ്, പെയിന്റിങ് തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷാ വിഭാഗങ്ങൾക്കു് പ്രത്യേക മത്സരങ്ങൾ ഉണ്ടായിരുന്നു. കൊച്ചു കുട്ടികൾക്കായി നിരവധി കളികളും നടത്തി.

ആർപ്പുവിളികളോടെ ചടങ്ങ് അവസാനിച്ചപ്പോൾ മത്സര വിജയികൾക്കു മാത്രമല്ല പങ്കെടുത്ത എല്ലാവർക്കും കൈനിറയെ സമ്മാനങ്ങൾ നൽകിയാണ് 'കളിമുറ്റം - 2019 ' കുട്ടികളെ യാത്രയാക്കിയത്. കളിമുറ്റം 2019 - ജനറൽ കൺവീനർ മീര എം എസ്, പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗങ്ങളായ നെസീൻ ശ്രീകുമാർ, ഐശ്വര്യ ശ്യാം, വി പി രജിത്, പ്രതിധ്വനി പ്രസിഡന്റ് വിനീത് ചന്ദ്രൻ, സെക്രട്ടറി രാജീവ് കൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

4 ഭാഷകളിലായി 30-ൽ പരം മത്സരങ്ങളിൽ നൂറ്റി അൻപതിലധികം ഐ ടി ജീവനക്കാരുടെ കുട്ടികളാണ് 'കളിമുറ്റം - 2019' ഇൽ പങ്കെടുത്തത്. ഞങ്ങളോട് സഹകരിച്ച കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും പ്രതിധ്വനിയുടെ നന്ദി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP