Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അട്ടപ്പാടിയിലെ അമ്മമാർ നിർമ്മിക്കുന്ന കാർത്തുമ്പി കുടകളുടെ വിതരണം ടെക്നോപാർക്കിൽ ആരംഭിച്ചു

അട്ടപ്പാടിയിലെ അമ്മമാർ നിർമ്മിക്കുന്ന കാർത്തുമ്പി കുടകളുടെ വിതരണം ടെക്നോപാർക്കിൽ ആരംഭിച്ചു

ട്ടപ്പാടിയിലെ ഊരുകളിലെകുടുംബങ്ങൾക്ക് സാമ്പത്തിക സുസ്ഥിരതകൈവരിക്കുന്നതിനു വേണ്ടി തുടങ്ങിയ കുടനിർമ്മാണ യൂണിറ്റിന്റെ കാർത്തുമ്പി കുടകളും ബാഗുകളും ഇത്തവണയുംപ്രതിധ്വനി ഐ ടി ജീവനക്കാർക്കിടയിൽവിതരണം നടത്തുകയാണ്. ഈ വർഷത്തെ കാർത്തുമ്പി കുടകളുടെവിതരണോൽഘാടനം ബുധനാഴ്ച ടെക്നോപാർക്കിലെ ആംസ്റ്റർ ബിൽഡിങ്ങിൽ വച്ച് റിഫ്‌ളെക്ഷൻസ്ഇൻഫോ സിസ്റ്റംസ് (Reflections Info Systems) സി ഇ ഒഷാജു രവീന്ദ്രൻ നിർവഹിച്ചു.

ഒരു സ്‌കൂളിലെ മുഴുവൻകുട്ടികൾക്കുമുള്ള കുടകൾക്കും സ്‌കൂൾബാഗിനും ഓർഡർ തന്ന നിറ സിസ്റ്റംസ് (Nira Systems) HR മാനേജർ പാർവ്വതിക്ക് കുടകൾ നൽകിയാണ് ഷാജു രവീന്ദ്രൻ ഉത്ഘാടനം നിർവഹിച്ചത്. അതോടൊപ്പം കുടകൾ മുൻകൂർ ബുക്ക് ചെയ്തിരുന്ന നൂറിലധികം ഐ ടി ജീവനക്കാർക്ക് കുടകളും വിതരണം ചെയ്തു. പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണൻ, ട്രെഷറർ രാഹുൽ ചന്ദ്രൻ,പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗംങ്ങളായ കൃഷ്ണദാസ്, വിശ്വജിത്തമ്പാൻ, അരുൺദാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വിവിധ തരത്തിലുള്ള കുടകളുംബാഗുകളും ഇനിയും ബുക്ക് ചെയ്തിട്ടില്ലാത്തവർക്ക് https://tinyurl.com/yc3w46wa - ഈ ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്തു കുടകൾ/ ബാഗുകൾ ബുക്ക് ചെയ്യാവുന്നതാണ്.

3 ഫോൾഡ് കുടകൾ, കാലൻ കുടകൾ, കുട്ടികളുടെ കുടകൾ, സ്‌കൂൾ ബാഗ് എന്നിവയാണ് കാർത്തുമ്പി ഇത്തവണ വിപണിയിൽ എത്തിക്കുന്നത്. കുടകൾവിവിധ നിറങ്ങളിലും കറുപ്പ് നിറത്തിലുംലഭ്യമാണ്. 3 ഫോൾഡ് കുടകൾ, വിവിധനിറത്തിലുള്ളവയ്ക്ക് 325 രൂപയും, കറുപ്പ്‌നിറത്തിൽ ഉള്ളവ 320 രൂപയും ആണുവില. കാലൻ കുട ഒറ്റ നിറത്തിനു 450 രൂപയും, ഡിസൈനോട് കൂടിയവ് 510 രൂപയും വിലവരും. കുട്ടികൾക്കുള്ള കുടകൾ സിംഗിൽ ഫോൾഡ് ഓട്ടോ ഓപ്പൺ കുട 290 രൂപ, 2 ഫോൾഡ് മാന്വൽഓപ്പൺ കുട 285 രൂപ. സ്‌കൂൾ ബാഗ് 480 രൂപ എന്നീ നിരക്കിൽ ലഭ്യമാണു. . കൂടുതൽ വിവരങ്ങൾക്ക് - മാഗി വൈ വി - 9846500087

കാർത്തുമ്പി എന്ന ബ്രാൻഡിൽ ആദിവാസിസംഘടനയായ 'തമ്പ്' ഉംഓൺലൈൻ കൂട്ടായ്മ ആയ 'പീസ്‌കളക്റ്റീവ്' ഉം സംയുക്തമായിആരംഭിച്ചതാണ് കുടനിർമ്മാണ സംരംഭം. കഴിഞ്ഞ രണ്ട്വർഷങ്ങളിലായി 4000 -ഇൽ പരം കാർത്തുമ്പി കുടകളാണു പ്രതിധ്വനി ഐ ടി ജീവനക്കാർക്കിടയിൽ വിറ്റഴിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP