Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടെക്നോപാർക്ക് വനിതാ സുരക്ഷാ സർവ്വേ; നിർദ്ദേശങ്ങൾ മേയർ വി കെ പ്രശാന്തിനും ഡെപ്യൂട്ടി കമ്മീഷണർ സഞ്ജയ് കുമാറിനും കൈമാറി

ടെക്നോപാർക്ക് വനിതാ സുരക്ഷാ സർവ്വേ; നിർദ്ദേശങ്ങൾ മേയർ വി കെ പ്രശാന്തിനും ഡെപ്യൂട്ടി കമ്മീഷണർ സഞ്ജയ് കുമാറിനും കൈമാറി

ടെക്‌നോപാർക്ക്‌ലും പരിസര പ്രദേശത്തും വനിതാ ജീവനക്കാരുടെ സുരക്ഷ കൂടുതൽ ഉറപ്പാക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ആയിരുന്ന  സഞ്ജയ് കുമാറിന്റെ നിർദ്ദേശ പ്രകാരം പ്രതിധ്വനി വനിതാ ഫോറം നടത്തിയ സർവ്വേ നിർദ്ദേശങ്ങൾ തിരുവനന്തപുരം മേയർ വി കെ പ്രശാന്തിനും ഡെപ്യൂട്ടി കമ്മിഷണർ സഞ്ജയ് കുമാറിനും കൈമാറി.

പ്രതിധ്വനി വനിതാ ഫോറം അംഗങ്ങളായ ശ്രീനി ഡോണി, സ്മിത പ്രഭാകരൻ, ഉമ ഡാനിയേൽ, ഐശ്വര്യ ശ്യാം, കാർത്തിക ഗോപാൽ, മാഗി വൈ വി എന്നിവരാണ് നിർദ്ദേശങ്ങൾ കൈമാറിയത്. കൂടുതൽ സുരക്ഷ ആവശ്യമുള്ള സ്ഥലങ്ങളിൽ സ്‌പെഷ്യൽ സ്‌ക്വാഡുകൾ പട്രോളിങ് നടത്തുമെന്ന് സഞ്ജയ് കുമാർ പറഞ്ഞു. കഴക്കൂട്ടത്ത് നിന്നും ടെക്നോപാർക്ക് വരെയുള്ള സർവീസ് റോഡിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു എന്നും മറ്റു സ്ഥലങ്ങളിലെ കൂടുതൽ തെരുവ് വിളക്കുകളുടെ കാര്യത്തിൽ ഉടൻ നടപടി എടുക്കാമെന്ന് മേയർവി കെ പ്രശാന്തും ഉറപ്പു നൽകി.

മെയ്‌ - 28 മുതൽ ജൂൺ 5 വരെ ടെക്‌നോപാർക്ക് വനിതാ ജീവനക്കാർക്കിടയിൽ പ്രതിധ്വനി വനിതാ ഫോറം നടത്തിയ സർവ്വേയിൽ 63 കമ്പനികളിൽ നിന്നായ് 305 ജീവനക്കാർ പങ്കെടുത്തിരുന്നു.

ടെക്‌നോപാർക്കിലും പരിസരത്തുമായ് സുരക്ഷിതത്വ പ്രശ്‌നം കൂടുതലായ് അനുഭവപ്പെടുന്ന സ്ഥലങ്ങളുടെ ലിസ്റ്റും, സുരക്ഷിതത്വം ഉറപ്പാക്കാനും മെച്ച്‌പ്പെടുത്താനുമായ് നിർദ്ദിഷ്ട സ്ഥലങ്ങളിൽ കൂടുതൽ വഴിവിളക്കുകൾ, പൊലീസ് പട്രോളിങ്ങ്, പിങ്ക് പൊലീസ് സേവനം എന്നിങ്ങനെയുള്ള ജീവനക്കാരുടെ നിർദ്ദേശങ്ങളുമാണു കമ്മിഷണർക്കും മേയർക്കും കൈമാറിയത്.

കൂടുതൽ സുരക്ഷയും വെളിച്ചവും ആവശ്യമുണ്ടെന്നു വനിതാ ജീവനക്കാർ രേഖപ്പെടുത്തിയ സെൻസിറ്റീവ് ഇടങ്ങൾ

1. ടെക്‌നോപാർക്ക് ബാക്ക് ഗേറ്റ് - തൃപ്പാദപുരം റോഡ്

2. ടെക്‌നോപാർക്ക് ബാക്ക് ഗേറ്റ് - കാര്യവട്ടം

3. ടെക്‌നോപാർക്ക് നിള സൈഡ് ഗേറ്റ്(മുള്ളുവിള)- കഴക്കൂട്ടം സബ്‌സ്റ്റേഷൻ റോഡ്

4. ടെക്‌നോപാർക്ക് മെയിൻ ഗേറ്റ്‌നു എതിർവശം സർവ്വീസ് റോഡിൽ നിന്ന് പള്ളിനട റോഡിലേയ്ക്കുള്ള ഇടവഴി

5. സജി ഹോസ്പിറ്റൽ - റെയിൽവ്വേ സ്റ്റേഷൻ റോഡ്

6. ടെക്‌നോപാർക്ക് - നിന്നും കഴക്കൂട്ടത്തേയ്ക്കും തിരിച്ചുമുള്ള സർവീസ് റോഡ്.

7. UST ഗ്ലോബൽ ക്യാമ്പസിൽ നിന്നും മുക്കോലയ്ക്കൽ വരെ ഉള്ള സർവീസ് റോഡ്.

8. ആറ്റിങ്കുഴി - റെയിൽവേ സ്റ്റേഷൻ റോഡ്

9. ടൊയോട്ട - കല്ലിങ്കൽ - തൃപ്പാദപുരം റോഡ്


10. ഇൻഫോസിസ് നും UST ഗ്ലോബൽ നും എതിർവശമുള്ള സർവ്വീസ് റോഡ്.

11. ടെക്‌നോപാർക്ക് നിന്നും കുളത്തൂർ ലേയ്ക്കുള്ള സർവ്വീസ് റോഡ്

സുരക്ഷ ക്രമീകരണങ്ങൾ മെച്ചപ്പെടുത്തുവാൻ വനിത ജീവനക്കാരുടെ പൊതു നിർദ്ദേശങ്ങൾ
****************************************

1. സെൻസിറ്റീവ് മേഖലകളിൽ വൈകിട്ട് 6 മുതൽ 9 വരെ കൂടുതൽ പൊലീസ് പട്രോളിങ്ങ്.

2. വൈകിട്ട് 6 മുതൽ 9 വരെ സർവീസ് റോഡിലും വനിതാ ഹോസ്റ്റലുകൾക്ക് സമീപവും പിങ്ക് പൊലീസിന്റെ സേവനം.

3. സെൻസിറ്റീവ് മേഖലകളിലും, സർവീസ് റോഡ്കളിലും സീസീ ടീവി ക്യാമറകൾ സ്ഥാപിക്കുക

4. വെളിച്ചക്കുറവുള്ള മേഖലകളിലും, സർവീസ് റോഡ്കളിലും തെരുവ് വിളക്കുകളും ഉയർന്ന പ്രകാശ ശേഷിയുള്ള ഹൈമാസ്‌ക് ലൈറ്റുകളും സ്ഥാപിക്കുക.

5. കഴക്കൂട്ടം സൈബർ സിറ്റി പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്‌പെക്ടർ റാങ്കിലുള്ള വനിതാ പൊലീസ് ഓഫീസറെ നിയമിക്കുക.

6. റെയിൽവേ സ്റ്റേഷൻ, ഇൻഫോസിസ്, കഴക്കൂട്ടം, കാര്യവട്ടം ഓട്ടോ സ്റ്റാൻഡുകളിൽ
പ്രധാന പോയിന്റുകളിലേയ്ക്കുള്ള യാത്രാക്കൂലി നിരക്കുകൾ പ്രദർശിപ്പിക്കുക

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP