Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐ ടി വെൽഫെയർ സെക്യൂരിറ്റി ബോർഡ് നടപ്പാക്കണം - പ്രതിധ്വനി വാർഷിക പൊതുയോഗം

ഐ ടി വെൽഫെയർ സെക്യൂരിറ്റി ബോർഡ് നടപ്പാക്കണം - പ്രതിധ്വനി വാർഷിക പൊതുയോഗം

സ്വന്തം ലേഖകൻ

ഴിഞ്ഞ ഒന്നര വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനും പുതിയതായി ഏറ്റെടുക്കേണ്ട പരിപാടികളെ കുറിച്ച് ചർച്ച ചെയ്യുന്നതിനും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനും വേണ്ടി പ്രതിധ്വനി യുടെ രണ്ടാമത്തെ വാർഷിക യോഗം ചേർന്നു. ടെക്നോപാർക്കിലെ ക്ലബ് ഹൗസിൽ ശനിയാഴ്ച (16 നവംബർ) രാവിലെ 9.30 ന് തുടങ്ങി ഉച്ചക്ക് 2.00 മണിക്കാണ് യോഗം അവസാനിച്ചത്.

ദേവസ്വം സഹകരണം ടൂറിസം വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രനാണ് യോഗം ഉദ്ഘാടനം ചെയ്തത്. പ്രതിധ്വനി പ്രസിഡന്റ് വിനീത് ചന്ദ്രൻ അധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ മാഗി വൈ വി സ്വാഗതം ആശംസിച്ചു. സെക്രെട്ടറി രാജീവ് കൃഷ്ണൻ കഴിഞ്ഞ ഒന്നര വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു, പ്രതിധ്വനിയുടെ 14 ഫോറങ്ങളുടെ കൺവീനർമാർ ഓരോ ഫോറത്തിന്റെയും പ്രവർത്തനങ്ങളുടെ വിശദമായ റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചർച്ചകൾ നടന്നു. റിപ്പോർട്ടിന്റെ മേലുള്ള ചർച്ചക്ക് സെക്രട്ടറി മറുപടി പറഞ്ഞു. അതിനു ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

താഴെ പറയുന്ന ആവശ്യങ്ങൾ പൊതുയോഗം ചർച്ച ചെയ്തു അംഗീകരിച്ചു

ടെക്നോപാർക്കിൽ കൂടുതൽ മൾട്ടിനാഷനൽ കമ്പനികൾ കൊണ്ടു വരുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ത്വരിതപെടുത്തണമെന്നും, ടെക്നോസിറ്റിയുടെയും ടോറസ്സിന്റെയും നിർമ്മാണപ്രവർത്തനങ്ങൾ പ്രഖ്യാപിത സമയത്തിനുള്ളിൽ തീർക്കണമെന്നും ഐ ടി ഡിപ്പാർട്‌മെന്റിനോട് പ്രതിധ്വനി ജനറൽ ബോഡി യോഗം അഭ്യർത്ഥിച്ചു.

ഐ ടി ജീവനക്കാർക്ക് മാത്രമായി, ഐ ടി മേഖലക്കനുസൃതമായി വെൽഫെയർ സെക്യൂരിറ്റി ബോർഡ് എന്ന ഐ ടി ജീവനക്കാരുടെ ദീർഘകാലത്തെ ആവശ്യം നടപ്പിലാക്കണമെന്നു പ്രതിധ്വനി ജനറൽ ബോഡി യോഗം സർക്കാരിനോട് അഭ്യർത്ഥിച്ചു.

ഇന്റർസിറ്റി, ജയന്തി ജനത, ബാംഗ്ലൂർ, ചെന്നൈ തുടങ്ങിയ ട്രെയിനുകൾക്കു കഴക്കൂട്ടത്ത് അടിയന്തിരമായി ട്രെയിൻ സ്റ്റോപ്പ് അനുവദിക്കുണമെന്നു റെയിൽവേ മന്ത്രാലയത്തോട് അഭ്യർത്ഥിച്ചു.

തെരഞ്ഞെടുത്ത പുതിയ ഭാരവാഹികൾ

പ്രസിഡന്റ്
റനീഷ് എ ആർ (IBS)

സെക്രട്ടറി
വിനീത് ചന്ദ്രൻ (Polus Software)

ട്രെഷറർ
രാഹുൽ ചന്ദ്രൻ (InApp)

വൈസ് പ്രസിഡന്റുമാർ :-
സ്മിത പ്രഭാകരൻ (UST Global)
നിഷിൻ ടി എൻ (QBurst)
സനീഷ് കെ പി(EY)

ജോയിന്റ് സെക്രട്ടറിമാർ :-
പ്രശാന്തി പ്രമോദ് (Navigant)
വിഷ്ണു രാജേന്ദ്രൻ (Founding Minds)
രഞ്ജിത്ത് ജയരാമൻ (Infosys)

ടെക്നോപാർക്കിലെ വിവിധ കമ്പനികളെ പ്രതിനിധീകരിച്ചു 150 ഇൽ അധികം ഐ ടി ജീവനക്കാർ ജനറൽ ബോഡിയിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP