Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടെക്‌നോപാർക്കിൽ ജീവനക്കാർക്കായി പ്രതിധ്വനിയുടെ മോസില്ലാ റസ്റ്റ് പ്രോഗ്രാമിങ് ശിൽപ്പശാല - ട്രസ്റ്റ് റസ്റ്റ് 25 ന്

ടെക്‌നോപാർക്കിൽ ജീവനക്കാർക്കായി പ്രതിധ്വനിയുടെ മോസില്ലാ റസ്റ്റ് പ്രോഗ്രാമിങ് ശിൽപ്പശാല - ട്രസ്റ്റ് റസ്റ്റ് 25 ന്

ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യ-സാംസ്‌കാരിക സംഘടനയായ പ്രതിധ്വനി യുടെ ടെക്‌നിക്കൽ ഫോറം ടെക്‌നോപാർക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാർക്കായി നടത്തുന്ന ടെക്‌നിക്കൽ ട്രെയിനിങ് പരമ്പരയുടെ ഏഴാമത്തെ എഡിഷൻ - റസ്‌റ് ലാംഗ്വേജ് (Rust Language) വർക്ക് ഷോപ് 2017 നവംബർ 25 നു നടക്കും.

2017 നവംബർ 25,ശനിയാഴ്ച ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ രാവിലെ 09:00 മുതൽ വൈകുന്നേരം05:00pm വരെയാണ് ട്രെയിനിങ് സെഷൻ . റിക്കസിവ് ലാബ് ഡയറക്ടർ ( Recursive Lab Director) പ്രമോദ് സി ഇ ആണ് റസ്‌റ് ലാംഗ്വേജ് (Rust Language) വർക്ക് ഷോപ് കൈകാര്യം ചെയ്യുന്നത്. മോസില്ല പുതിയതായി അവതരിപ്പിച്ച സിസ്റ്റം പ്രോഗ്രാമിങ് ലാംഗ്വേജ് ആയ റസ്‌റ് ലാംഗ്വേജ് നെ ടെക്‌നോപാർക്കിൽ പരിചയപ്പെടുത്തി പ്രചരിപ്പിക്കുക എന്നതാണ് ശില്പശാലയുടെ ലക്ഷ്യം. ഒരു സേഫ് പ്രോഗ്രാമിങ് ലാംഗ്വേജ് ആയ റസ്‌റ് ഓപ്പൺ സോഴ്‌സ് പ്രോഗ്രാമിങ് ലാംഗ്വേജ് ആണ്.

ടെക്‌നോപാർക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാർക്കും വിവര സാങ്കേതിക രംഗത്ത്പ്രവർത്തിക്കുന്നവർക്കും വേണ്ടിയുള്ള ഈ പരിശീലന പരിപാടി പൂർണ്ണമായും സൗജന്യമായിരിക്കും.

രജിട്രേഷനു http://techforum.prathidhwani.org സന്ദർശിക്കുക.

കൂടുതൽ വിവരങ്ങൾക്ക് വിഷ്ണു ജയൻ - 8089107770; ഗണേശ്- 9446242358 , സജിൻ - 9746105777

ഇത് ടെക്‌നിക്കൽ ഫോറത്തിന്റെ ഏഴാമത്തെ ട്രെയിനിങ് പരിപാടിയാണ്. ഇതിനു മുൻപ് സെലീനിയംഓട്ടോമേഷൻ ടെസ്റ്റിങ് അപ്പ്‌ലികേഷൻ , സോഫ്‌റ്റ്‌വെയർ എസ്‌റിമേഷൻ ടെക്‌നിക്‌സ്, ഗൂഗിളിന്റെ ഗോ ലാംഗ്വേജ്, ഡോക്കർ, ജാവ , അംഗുലര് എന്നിവയിൽ ജീവനക്കാർക്കായി പ്രതിധ്വനി ട്രെയിനിങ്ങുകൾസംഘടിപ്പിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP