Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടെക്‌നോപാർക്ക് ജീവനക്കാരുടെ കുട്ടികൾക്കായി പ്രതിധ്വനിയുടെ 'കളിമുറ്റം' അവധിക്കാല ക്യാമ്പ് 20 ന്

ടെക്‌നോപാർക്ക് ജീവനക്കാരുടെ കുട്ടികൾക്കായി പ്രതിധ്വനിയുടെ 'കളിമുറ്റം' അവധിക്കാല ക്യാമ്പ് 20 ന്

രു വേനലവധിക്കാലം കൂടി വിട പറയാനൊരുങ്ങുമ്പോൾ ടെക്‌നോപാർക്ക് ജീവനക്കാരുടെ കുട്ടികൾക്കായി പ്രതിധ്വനി അവതരിപ്പിക്കുന്നു 'കളിമുറ്റം' - 'കളിയും കാര്യവുമായി ഒരു ദിനം'. കുട്ടികൾക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന അവധിക്കാലത്തെ തിരിച്ചു നൽകുക എന്നതും അവരിലെ സർഗാത്മകതയെ പരിപോഷിപ്പിക്കുക എന്നുള്ളതും ടെക്‌നോപാർക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹിക സാംസ്‌കാരിക സംഘടനയായ പ്രതിധ്വനിയുടെ കടമയായി കരുതുന്നു. അതുകൊണ്ടു തന്നെ പ്രതിധ്വനി കുട്ടികൾക്കായി ഒരുക്കുന്നു കളിതമാശകൾ നിറഞ്ഞ, അവരുടെ സാഹിത്യാഭിരുചികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു അവധിക്കാല പരിപാടി - കളിമുറ്റം . ഈ അവധിക്കാല ക്യാംപ് 2017 മെയ്‌ 20 -ന് ടെക്‌നോപാർക്ക് ക്യാമ്പസ്സിൽ വച്ചു നടത്തന്നു.

പ്രിയപ്പെട്ട ടെക്‌നോപാർക്ക് സുഹൃത്തുക്കളേ ,നമ്മുടെ തിരക്കു പിടിച്ച ജീവിതത്തിൽ നിന്നും കുറച്ചു നിമിഷങ്ങൾ നമ്മുടെ കുട്ടികളുടെ സന്തോഷത്തിനായി മാറ്റി വെയ്ക്കാം . ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളുടെ ഇടയിൽ നിന്നും പ്രാധാന്യം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന സാഹിത്യ വാസനകൾക്കു ഊന്നൽ നൽകിക്കൊണ്ടുള്ള മത്സരങ്ങളും കലാപരിപാടികളും കളികളുമാണ് പ്രതിധ്വനി കുട്ടികൾക്ക് വേണ്ടി ഒരുക്കുന്നത് .

കളിമുറ്റത്തിന്റെ ഉത്ഘാടനം 2017 മെയ് 20 , ശനിയാഴ്ച രാവിലെ 9 മണിക്ക് ടെക്നോപാർക്കിൽ വച്ച് ചൊൽക്കവിതകളിലൂടെ കവിതകളെ സാധാരണക്കാരുടെ ഇടയിലേക്ക് കൈ പിടിച്ചു നടത്തിച്ച മലയാളത്തിന്റെ പ്രശസ്ത കവി പ്രൊഫസർ മധുസൂദനൻ നായർ ആണ് നിർവഹിക്കുന്നത്.

3 തലങ്ങളിൽ , 3 ഭാഷകളിൽ (മലയാളം,ഇംഗ്ലീഷ്, തമിഴ് ) ആയിട്ടാണ് മത്സരങ്ങൾ നടത്തപ്പെടുന്നത് .

പ്രീ - സ്‌കൂൾ - Below 1st Std
ലോവർ പ്രൈമറി - 1st to 4th Std
അപ്പർ പ്രൈമറി - 5th to 7th Std

വിവിധ മത്സരങ്ങൾ

നഴ്‌സറിക്കവിത
കഥ പറച്ചിൽ
പദ്യപാരായണം
പ്രസംഗം
ചിത്രരചന - പെൻസിൽ
ചിത്രരചന - കളർ

താഴെ കാണുന്ന ലിങ്കിൽ ജീവനക്കാർക്ക് അവരുടെ കുട്ടികൾക്കായി രജിസ്റ്റർ ചെയ്യാം

http://prathidhwani.org/kalimuttam/

'കളിമുറ്റം', ജനറൽ കൺവീനർ - സുദിപ്ത എസ് ( 8447344760 )

വിവിധ മത്സരങ്ങളുടെ വിശദമായ വിവരങ്ങൾക്കായി താഴെപ്പറയുന്ന വ്യക്തികളെ സമീപിക്കാവുന്നതാണ്.

പദ്യപാരായണം - അനു ജോൺ (82817879998)
കഥ പറച്ചിൽ - മീര എസ്. (9447989915)
പ്രസംഗം - മേരി ക്രിസ് (9847412973)
നഴ്‌സറിക്കവിത - മീര എം. എസ്. (9562293685)
ചിത്രരചന - പെൻസിൽ - കാർത്തിക കെ.എസ്.(9495584026)
ചിത്രരചന - കളർ - അഞ്ജനാ ശങ്കരൻ ( 9995108169)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP