Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

‘പ്രത്യാഗമനം – 2019’: ഗവ. സംസ്കൃത കോളേജ് പൂർവ വിദ്യാർത്ഥി – അദ്ധ്യാപകസംഗമം - ഡിസംബർ 8 ന്

‘പ്രത്യാഗമനം – 2019’: ഗവ. സംസ്കൃത കോളേജ് പൂർവ വിദ്യാർത്ഥി – അദ്ധ്യാപകസംഗമം - ഡിസംബർ 8 ന്

സ്വന്തം ലേഖകൻ

വ. സംസ്കൃത കോളേജിലെ പൂർവ വിദ്യാർത്ഥി – അദ്ധ്യാപകസംഗമം ‘പ്രത്യാഗമനം – 2019’ ഡിസംബർ 8 ന് രാവിലെ 10.30 ന് കോളജ് ഓഡിറ്റോറിയത്തിൽ ദേവസ്വം-സഹകരണ ടൂറിസം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മേയർ കെ. ശ്രീകുമാർ അധ്യക്ഷത വഹിക്കും. പ്രിൻസിപ്പാൾ ഡോ. കെ. ഉണ്ണിക്കൃഷ്ണൻ സ്വാഗതം ആശംസിക്കും. പ്രമുഖ സംസ്കൃതപണ്ഡിതരേയും, പൂർവാധ്യാപകരേയും, പ്രായംചെന്ന പൂർവവിദ്യാർത്ഥികളേയും യോഗത്തിൽ ആദരിക്കും. ശ്രീ. വി. എസ്. ശിവകുമാർ എംഎൽഎ. ഗുരുവന്ദനത്തിൽ പൂർവാദ്ധ്യാപകർക്ക് ഉപഹാരം സമർപ്പിക്കും. വി.കെ. പ്രശാന്ത് എം.എൽ. എ, കോളജ് വിദ്യാഭ്യാസ വകുപ്പ് മുൻ ഡയറക്ടർ എം. നന്ദകുമാർ ഐ.എ.എസ്. എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.

പ്രൊഫ. പുത്തൂർ ബാലകൃഷ്ണൻ നായർ ഗുരുപരിചയം നടത്തും. കൗൺസിലർമാരായ ഐഷാ ബേക്കർ, ഐ. പി. ബിനു, പ്രൊഫ. പി.കെ. മാധവൻ നായർ, കലാമണ്ഡലം മുൻ രജിസ്ട്രാർ  ഡോ. കെ.കെ. സുന്ദരേശൻ, ഡോ. പി. രാജേഷ് കുമാർ, ഗവേഷക പ്രതിതിനിധി കെ. ആർ. രതീഷ് കുമാർ, കോളജ് യൂണിയൻ ചെയർമാൻ സിജിൻരാജ്, പ്രോഗ്രാം കമ്മിററി കൺവീനർ എസ്. അരുൺ എന്നിവർ സംസാരിക്കും. തുടർന്ന് വിവിധ കാലഘട്ടങ്ങളിലെ ബാച്ചുകൾ പ്രത്യേകം ഒത്തുചേരും. കോളജ് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. വൈകിട്ട് 4 ന് സമാപന സമ്മേളനം നടക്കും. അലുമ്നി അസോസിയേഷൻ പ്രസിഡൻറ് ഡോ. ലൈലാപ്രസാദ്, സെക്രട്ടറി ആർ. ഗിരീഷ് കുമാർ, സ്വാഗത സംഘം കൺവീനർ ഡോ. പി. രാജൻ തുടങ്ങിയവർ സംസാരിക്കും.

ആർ.ഗിരീഷ്കുമാർ    സെക്രട്ടറി 9447657480
ഡോ. പി. രാജൻ കൺവീനർ,സ്വാഗതസംഘം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP