Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആലൂർ ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ പ്രാർത്ഥന മജ്‌ലിസ് സംഘടിപ്പിച്ചു

ആലൂർ ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ പ്രാർത്ഥന മജ്‌ലിസ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സമസ്ത കേരള മത വിദ്യാഭ്യാസ ബോർഡിന്റെ നിർദ്ദേശ പ്രകാരം ആലൂർ ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ സ്വലാത്ത് ദുഅ മജ്‌ലിസ് സംഘടിപ്പിച്ചു.

ജമാഅത്ത് വൈസ് പ്രസിഡണ്ട് എ.മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു ജമാഅത്ത് ജനറൽ സെക്രട്ടറി അബ്ദുൾ ഖാദർ കോളോട്ട് സ്വാഗതം പറഞ്ഞു അലൂർ ജുമാ മസ്ജിദ് ഖത്തീബും പ്രധാന അദ്ധ്യാപകനുമായ കബീർ ഫൈസി പെരിങ്കടി ഉദ്ഘാടനം ചെയ്തു.

ലോക രാഷ്ട്രങ്ങൾ പോലും അസൂയയോടെ വീക്ഷിച്ചിരുന്ന ഭരണഘടയെ മാറ്റിമറിക്കുകയും പ്രതേകം ഒരു മതവിഭാഗത്തെ മാറ്റി നിർത്തിയുള്ള ഈ കരി നിയമത്തെ എന്ത് വില കൊടുത്തും ചെറുത്ത് തോല്പിക്കണമെന്ന് കബീർ ഫൈസി പെരിങ്കടി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ഉമറുൽ ഫാറൂഖ് മസ്ജിദ് ഇമാംഹസൈനാർ മൗലവി പ്രസംഗിച്ചു തഖ്വ മസ്ജിദ് ഇമാം അബൂബക്കർ സഖാഫി, ജമാ അത്ത് ട്രഷറർ അബ്ദുല്ല ആലൂർ, മുഅദ്ധീൻ ഹമീദ് മുസ്ല്യാർ, അസിസ് എം.എ, ഇസ്മായിൽ മാസ്റ്റർ, എ.കെ അബ്ബാസ്, കടവിൽ ബഷീർ തുടങ്ങിയവർ സംബന്ധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP