Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പി.ജി വെയിറ്റേജ് ഒഴിവാക്കി കോളേജ് അദ്ധ്യാപക തസ്തികകളിൽ നിയമന നിരോധനം അടിച്ചേല്പിക്കാനുള്ള നീക്കം പ്രതിഷേധാർഹം; ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

പി.ജി വെയിറ്റേജ് ഒഴിവാക്കി കോളേജ് അദ്ധ്യാപക തസ്തികകളിൽ നിയമന നിരോധനം അടിച്ചേല്പിക്കാനുള്ള നീക്കം പ്രതിഷേധാർഹം; ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജ് അദ്ധ്യാപകരുടെ പി.ജി വെയ്‌റ്റേജ് ഒഴിവാക്കി കുറുക്കുവഴിയിലൂടെ നിയമന നിരോധനം അടിച്ചേല്പിക്കാനുള്ള സംസ്ഥാന സർക്കാറിന്റെ നീക്കം യുവജനങ്ങളോടുള്ള വഞ്ചനയാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് നിസാർ. കോവിഡ്-19ന്റെ മറവിൽ ഏപ്രിൽ 1 നു പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം പി.ജി കോഴ്‌സുകളുടെയും യു.ജി കോഴ്‌സുകളുടെ പഠന സമയവും ഒരുപോലെയാണ് പരിഗണിക്കുന്നത്.

മാത്രമല്ല, അദ്ധ്യാപകർക്ക് നിലവിൽ ഉണ്ടായിരുന്ന 12 മണിക്കൂർ ക്ലാസ് 16 മണിക്കൂറാക്കി മാറ്റുകയും ചെയ്തിരിക്കുകയാണ്.നീണ്ട ഏഴു വർഷത്തിന് ശേഷം കേരളത്തിൽ അപേക്ഷ ക്ഷണിച്ച കോളീജിയേറ്റ് പരീക്ഷക്ക് മുന്നോടിയായി ഉത്തരവിറക്കിയത് പിൻ വാതിലിലൂടെ നിയമന നിരോധനം നടപ്പിലാക്കാൻ വേണ്ടിയാണ്.

ഉത്തരവ് നടപ്പിലാകുന്നതോടെ കേരളത്തിൽ രണ്ടായിരത്തിയഞ്ഞൂറോളം അദ്ധ്യാപക തൊഴിലവസരങ്ങളാണ് ഇല്ലാതാകുന്നത്. അദ്ധ്യാപകരുടെ ജോലി ഭാരം വർധിപ്പിക്കുകയും അദ്ധ്യാപക ജോലിയിൽ യു.ജിയും പി.ജി യും ഒരേ വിതാനത്തിൽ പരിഗണിക്കുകയും ചെയ്യുന്നതിലൂടെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാര ശോഷണം കൂടിയായിരിക്കും സംഭവിക്കുക.

അഭ്യസ്ഥവിദ്യരും തൊഴിലന്വേഷകരുമായ യുവാക്കളെയും കോളേജുകളിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരെയും ഗുണനിലവാരമുള്ള ഉന്നതവിദ്യാഭ്യാസം തേടുന്ന വിദ്യാർത്ഥികളെയും ഒരേ സമയം ബാധിക്കുന്ന ഉത്തരവ് സർക്കാർ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP