Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടെക്‌നോപാർക്കിൽ പുസ്തക നിറവ്: ജീവനക്കാരുടെ മക്കൾക്കായി നടത്തിയ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു

ടെക്‌നോപാർക്കിൽ പുസ്തക നിറവ്: ജീവനക്കാരുടെ മക്കൾക്കായി നടത്തിയ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ടെക്‌നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനിയുടെയും കേരളാ ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ആഭിമുഖ്യത്തിൽ ടെക്‌നോപാർക്കിനുള്ളിൽ സംഘടിപ്പിക്കുന്ന 'പുസ്തക നിറവ്' എന്ന പരിപാടിയുടെ ഉദ്ഘാടനം ടെക്‌നോപാർക്കിലെ തേജസ്വിനിയിൽ വച്ച് നടക്കുകയുണ്ടായി. പ്രശസ്ത കവയത്രി റോസ് മേരി ചടങ്ങും പുസ്തക പ്രദർശനവും ഉദ്ഘാടനം ചെയ്തു. മലയാള ഭാഷ മറന്നു പോകുന്ന പുത്തൻ തലമുറയെ മാതൃ ഭാഷയിലേക്കടുപ്പിക്കുന്ന ഇത്തരം പരിപാടികൾ ഇന്നത്തെ കാലത്ത് അനിവാര്യമാണെന്ന് റോസ് മേരി അഭിപ്രായപ്പെട്ടു. പ്രോഗ്രാം കൺവീനർ ബിമൽ രാജ് അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പോൾ മണലിൽ, ടെക്‌നോപാർക്ക് HR അഭിലാഷ് എന്നിവർ സംസാരിച്ചു.

ബാല സാഹിത്യ ഇൻസ്ടിറ്റിയൂട്ട് പ്രസിദ്ധീകരിച്ച 290 പുസ്തകങ്ങളുടെയും പൂർണ്ണ സെറ്റ് [കുട്ടികൾക്ക് വീട്ടിലൊരു ലൈബ്രറി] ആദ്യമായി ബുക്ക് ചെയ്ത ടെക്‌നോപാർക്ക് ജീവനക്കാരി സീമയ്ക്ക് ( ഓസ്പിയൻ ടെക്‌നോളജീസ് ) പുസ്തകം വിതരണം ചെയ്തു കൊണ്ട് റോസ് മേരി പുസ്തക നിറവ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണൻ, പ്രോഗ്രാം കൺവീനർ മാഗി, പ്രതിധ്വനി നിർവ്വാഹക സമിതി അംഗങ്ങളായ വിനീത് ചന്ദ്രൻ, വിനു, മിഥുൻ, ശിവ ശങ്കർ, സുനിൽ രാജ്, ഷിബു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

മലയാള ഭാഷയ്ക്ക് ശ്രേഷ്ഠഭാഷാ പദവി കിട്ടിയതുമായി ബന്ധപ്പെട്ടാണു പുസ്തക നിറവ് പരിപാടി. മുഖ്യപരിപാടിയായ, ആറു ദിവസം നീണ്ട് നിൽക്കുന്ന കുട്ടികൾക്കുള്ള പുസ്തകങ്ങളുടെ പ്രദർശനം 11, 12 തീയതികളിൽ നിളയിൽ നടക്കും.

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് വഴി പ്രകാശനം ചെയ്ത, കുട്ടികൾക്കായുള്ള 290 പുസ്തകങ്ങൾ പ്രദര്ശനത്തിന് ഉണ്ടാകും. മുഴുവൻ പുസ്തകങ്ങളും വാങ്ങുന്നവർക്ക് പുസ്തകങ്ങൾ 50 ശതമാനം കിഴിവിൽ കൊടുക്കുന്ന ' കുട്ടികൾക്ക് വീട്ടിലൊരു ലൈബ്രറി' എന്ന പദ്ധതിയുമുണ്ട്. ഇരുപതിനായിരം രൂപ വിലയുള്ള ഈ പദ്ധതി ടെക്‌നോപാർക്ക് ജീവനക്കാർക്ക് പകുതി വിലക്ക് ലഭിക്കും. ഇത് മുൻകൂറായി ബുക്ക് ചെയ്യാം.

പുസ്തക നിറവ് പരിപാടിയോടനുബന്ധിച്ച് ടെക്‌നോപാർക്ക് ജീവനക്കാരുടെ മക്കൾക്കായി മലയാള ഭാഷാ മൽസരങ്ങളും സംഘടിപ്പിക്കുകയുണ്ടായി. ടെക്‌നോപാർക്കിലെ ക്ലബ് ഹൗസിൽ വച്ച് നടന്ന പരിപാടിയിൽ 30 ലധികം കുട്ടികൾ വിവിധ മത്സര പരിപാടികളിൽ പങ്കെടുത്തു. രാവിലെ 10.30 ന് ആരംഭിച്ച ചടങ്ങിൽ നഴ്‌സറിപ്പാട്ടുകൾ, മലയാള കവിതാലാപാനം, മലയാള വായനാ മത്സരം എന്നിങ്ങനെ വിവിധ തലങ്ങളിലായി നടന്ന മത്സരത്തിൽ കുട്ടികൾ ആവേശപൂർവ്വം പങ്കെടുക്കുകയുണ്ടായി. പുതിയ തലമുറയ്ക്ക് മലയാള ഭാഷയിലുള്ള അഭിരുചി കുറയുന്നു എന്നാ പരാതിയെ തെറ്റാണെന്ന് വിളിച്ചു പറയും വിധം നിലവാരമുള്ളതായിരിന്നു കുട്ടികളോരൊരുത്തരുടെയും പ്രകടനം.

വാശിയേറിയ മത്സരത്തിൽ വിവിധ വിഭാഗങ്ങളിലായി താഴെ പറയുന്ന കുട്ടികൾ വിജയികളായി തിരഞ്ഞെടുക്കപ്പെട്ടു.

1. നഴ്‌സറിപ്പാട്ടുകൾ

ഒന്നാം സമ്മാനം : ശ്രീലക്ഷ്മി [തിങ്ക് പാം ടെക്‌നോളജീസിലെ ദിവ്യ എസ.ബി. യുടെ മകൾ]

രണ്ടാം സമ്മാനം: 1. തരുൺ പ്രദീപ് [സൺ ടെകിലെ പ്രദീപ് എ. യുടെ മകൻ.]
2. അൻഷിക എസ്. നായർ [അലയൻസിലെ സുജിത് കുമാറിന്റെ മകൾ.]


2. മലയാള കവിതാലാപാനം - ജൂനിയർ വിഭാഗം

ഒന്നാം സമ്മാനം : മീനാക്ഷി രവി [യു.എസ.ടി യിലെ രവികുമാർ പിള്ളയുടെ മകൾ]

രണ്ടാം സമ്മാനം: 1. തീർത്ഥ പ്രമോദ് [നാവിഗന്റിലെ പ്രശാന്തിയുടെ മകൾ]
2. ഐറിൻ എലിസബത് അനിൽ [സിക്‌സ് വെയർ ടെക്‌നോളജീസിലെ അനിൽ കെ. മാത്യുവിന്റെ മകൾ]

3. മലയാള കവിതാലാപാനം - സീനിയർ വിഭാഗം

ഒന്നാം സമ്മാനം : ദേവിക അനിൽ [ക്ലിനിപേസ്റ്റിലെ കവിതയുടെ മകൾ]

രണ്ടാം സമ്മാനം: 1. ഗായത്രി [അലാമി ഇമേജസിലെ ജ്യോതി ജി.കെ. യുടെ മകൾ]
2. അമിക മറിയം [സീ വ്യൂ യിലെ ഫൈസൽ മൊഹമ്മദിന്റെ മകൾ]


4 . മലയാള വായനാ മത്സരം

ഒന്നാം സമ്മാനം : ദേവിക അനിൽ [ക്ലിനിപേസ്റ്റിലെ കവിതയുടെ മകൾ]

രണ്ടാം സമ്മാനം: 1.ഐറിൻ എലിസബത് അനിൽ [സിക്‌സ് വെയർ ടെക്‌നോളജീസിലെ അനിൽ കെ. മാത്യുവിന്റെ മകൾ]
2. തീർത്ഥ പ്രമോദ് [നാവിഗന്റിലെ പ്രശാന്തിയുടെ മകൾ]


വിജയികൾക്ക് നാളെ ടെക്‌നോപാർക്കിൽ നടക്കുന്ന ചടങ്ങിൽ വച്ച് പുരസ്‌കാരങ്ങൾ സമ്മാനിക്കുന്നതാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP