Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടാലന്റ് സെർച്ച് എക്സാമിനേഷനിൽ റാങ്ക് വാങ്ങിയ മുഫസ്സിർ കരുവാട്ടിലിന് ആദരം

ടാലന്റ് സെർച്ച് എക്സാമിനേഷനിൽ റാങ്ക് വാങ്ങിയ മുഫസ്സിർ കരുവാട്ടിലിന് ആദരം

സ്വന്തം ലേഖകൻ

വിദ്യാകൗൺസിൽ സഹോദയ സംസ്ഥാന തലത്തിൽ നടത്തിയ ടാലന്റ് സെർച്ച് എക്സാമിനേഷനിൽ റാങ്ക് വാങ്ങിയ മുഫസ്സിർ കരുവാട്ടിലിനെ ടാലന്റ് പബ്ലിക് സ്‌ക്കൂൾ മാനേജ്മെന്റ് അനുമോദിച്ചു.

സ്‌ക്കൂൾ ചെയർമാൻ അനസ് അബ്ദുൽ ഖാദർ, പ്രിൻസിപ്പൽ ഡോ. സിന്ധ്യ ഐസക്, എജ്യൂക്കേഷണൽ സൈക്കോളജിസ്റ്റ് എസ്.എം. അബ്ദുല്ല, തുടങ്ങിയവർ വീട്ടിലെത്തിയാണ് മുഫസ്സിറിനെ പ്രത്യേകം അനുമോദിച്ചത്.

ടാലന്റ് പബ്ലിക് സ്‌ക്കൂൾ അഞ്ചാം തരം വിദ്യാർത്ഥിയായ മുഫസ്സിർ കുഞ്ഞിമുഹമ്മദ് കരുവാട്ടിലിന്റെ മകനാണ്. ഫെബ്രുവരി 15 ശനിയാഴ്‌ച്ച സ്‌ക്കൂളിൽ വെച്ച് നടക്കുന്ന ഹിക്മ അവാർഡ് ദാന ചടങ്ങിൽ മുഫസ്സിറിന് പ്രത്യേകം സമ്മാനം നൽകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP