Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കർഷക പ്രക്ഷോഭ നേതാവ് ശിവകുമാർ ശർമ്മ കക്കാജി നാളെ കോട്ടയത്ത് കർഷക കൂടിക്കാഴ്ച നടത്തും

കോട്ടയം: ഡൽഹിയിലും മധ്യപ്രദേശിലും നടന്ന കർഷക പ്രക്ഷോഭങ്ങളുടെയും രണ്ടുലക്ഷം കർഷകരുടെ ജയിൽ നിറയ്ക്കൽ സമരത്തിന്റെയും നേതാവും ഇന്ത്യയിലെ 136 സ്വതന്ത്ര കർഷകപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ ചെയർമാനുമായ ശിവകുമാർ ശർമ്മ കക്കാജി നാളെ (19.07.2019) കോട്ടയത്ത് എത്തിച്ചേരും. കോട്ടയം കെഎസ്ആർടിസി ബസ്സ്റ്റാന്റിനു സമീപമുള്ള പി.ഡബ്ലിയു.ഡി.റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ രാവിലെ 10.30ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ കേരളത്തിലെ വിവിധ കർഷക സംഘടനാ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

കർഷകമിത്ര ചെയർമാൻ ഡിജോ കാപ്പൻ, രാഷ്ട്രീയ കിസാൻ മഹാസംഘ് നേതാക്കളായ കെ.വി.ബിജു, അഡ്വ.ജോൺ ജോസഫ്, അഡ്വ.ബിനോയ് തോമസ്, പി.റ്റി.ജോൺ തുടങ്ങി തുടങ്ങി വിവിധ കർഷക സംഘടനകളുടെ പ്രതിനിധികൾ സംസാരിക്കും.

19ന് ഉച്ചകഴിഞ്ഞ് 4.30ന് ഭരണങ്ങാനം ഇൻഫാം വിജ്ഞാന വ്യാപനകേന്ദ്രത്തിലും 20ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് രാമപുരം കമ്യൂണിറ്റി ഹാളിലും 5 മണിക്ക് വാഴക്കുളത്ത് ജ്വാല ഓഡിറ്റോറിയത്തിലും 21ന് രാവിലെ 10.30ന് പാലക്കാട്ട് ആധാർ ഭവനിലും കർഷക സ്വീകരണ സമ്മേളനങ്ങളിൽ കക്കാജി പങ്കുചേരും. കേരളത്തിലെ സ്വതന്ത്ര കർഷക പ്രസ്ഥാനങ്ങൾക്ക് ദേശീയമുഖ്യധാരയിൽ പൊതുവായ കാർഷിക വിഷയങ്ങളിൽ സംഘടിച്ചും സഹകരിച്ചും പ്രവർത്തിക്കുവാൻ കർഷകനേതാവ് കക്കാജിയുമായുള്ള കൂടിക്കാഴ്ച അവസരമൊരുക്കുമെന്ന് കർഷകമിത്ര ചെയർമാൻ ഡിജോ കാപ്പൻ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP