Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാർഷികപ്രതിസന്ധി: രാഷ്ട്രീയ കിസാൻ മഹാസംഘ് അടിയന്തര സംസ്ഥാന സമിതി ഇന്ന് കൊച്ചിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: കാർഷികമേഖലയിലെ പ്രതിസന്ധികൾ പരിഹാരമില്ലാതെ അതിരൂക്ഷമായി തുടരുമ്പോൾ കേരളത്തിലെവിവിധ മേഖലകളിൽ ആരംഭിച്ചിരിക്കുന്ന കർഷകജനകീയ മുന്നേറ്റങ്ങൾ ശക്തിപ്പെടുത്തുവാനും പിന്തുണയ്ക്കുവാനുംസ്വതന്ത്ര കർഷകപ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ സംസ്ഥാന സമിതി അടിയന്തരമായി ഇന്ന് (ഡിസംബർ 5) ഉച്ചകഴിഞ്ഞ് 3ന് കൊച്ചി ഇടപ്പള്ളിയിലുള്ള സംസ്ഥാനസമിതി ഹാളിൽചേരും.

ചെയർമാൻ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻവി.വി.അഗസ്റ്റിൻ അധ്യക്ഷത വഹിക്കും.രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ കോർഡിനേറ്റർ കെ.വി.ബിജു, സംസ്ഥാന ജനറൽ കൺവീനർഅഡ്വ.ബിനോയ് തോമസ്, ദേശീയ സംസ്ഥാന കർഷകനേതാക്കളായ ഡിജോ കാപ്പൻ, പി.റ്റി.ജോൺ, ഫാ.ജോസ്‌കാവനാടി, പ്രെഫ.ജോസുകുട്ടി ഒഴുകയിൽ, മുതലാംതോട് മണി, ജോയി കണ്ണംചിറ, കള്ളിയത്ത്
അബ്ദുൾ സത്താർ ഹാജി, യു.ഫൽഗുണൻ, അഡ്വ.ജോൺ ജോസഫ്, വിളയോടി വേണുഗോപാൽ, സുരേഷ്‌കുമാർ ഓടാപന്തിയിൽ, ബേബി സഖറിയാസ്, കെ.ജീവാനന്ദൻ, ജന്നറ്റ് മാത്യു, ജോയി നിലമ്പൂർ, ഷബീർറ്റി.കൊണ്ടോട്ടി, ഗോവിന്ദ ഭട്ട് കാസർഗോഡ്, രാജു സേവ്യർ എന്നിവർ വിവിധ കാർഷിക വിഷയങ്ങൾഅവതരിപ്പിക്കും.

തീരദേശ മലയോരമേഖലകളിലെയും മധ്യകേരളത്തിലെയും കർഷകസമരങ്ങളും കാർഷിക വിഷയങ്ങളും ഏകോപിപ്പിച്ചുള്ളനീക്കങ്ങളെക്കുറിച്ച് സംസ്ഥാന സമിതി ചർച്ചചെയ്യുമെന്ന് ജനറൽ കൺവീനർ അഡ്വ.ബിനോയ് തോമസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP