Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹനടപടികൾക്കെതിരെ പ്രക്ഷോഭം: രാഷ്ട്രീയ കിസാൻ മഹാസംഘ്

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹനടപടികൾക്കെതിരെ പ്രക്ഷോഭം: രാഷ്ട്രീയ കിസാൻ മഹാസംഘ്

കൊച്ചി: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹനടപടികൾക്കെതിരെ സംഘടിതപ്രക്ഷോഭമാരംഭിക്കുവാൻ കർഷകസംഘടനകളുടെ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ ചേർ കർഷകനേതാക്കളുടെ നേതൃസമ്മേളനം തീരുമാനിച്ചു.

രാജ്യാന്തര വ്യാപാരക്കരാറിലൂടെ നികുതിരഹിത കാർഷികോല്പങ്ങളുടെ ഇറക്കുമതിക്ക് വഴിയൊരുക്കി കേന്ദ്രസർക്കാർ കാർഷികമേഖലയെ തീറെഴുതുകയാണെ് നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

കടക്കെണിയും വിലത്തകർച്ചയുംമൂലം കർഷക ആത്മഹത്യകൾ വർദ്ധിക്കുു. കോർപ്പറേറ്റുകളെ സംരക്ഷിക്കുവർ കർഷകരെ തെരുവിലേയ്ക്ക് വലിച്ചെറിയു ക്രൂരത തുടരുു. ഭരണനേതൃത്വവും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ലംഘിക്കുക മാത്രമല്ല, എക്കാലത്തെയും വലിയ തകർച്ചയാണ് കാർഷികമേഖല നേരിടുത്.

സംസ്ഥാന സർക്കാരും കാർഷിക വിഷയങ്ങളിൽനി് ഒളിച്ചോടുകയാണ്. പ്രളയദുരന്തത്തിൽ ആശ്വാസമല്ല നഷ്ടപരിഹാരമാണ് കർഷകർക്കുവേണ്ടത്. വന്യമൃഗശല്യം അതിരൂക്ഷമാണ്. വനം റവന്യൂ വകുപ്പുകൾ കർഷകഭൂമി കൈയേറുു. കർഷകരെ കള്ളക്കേസുകളിൽ കുടുക്കി ജയിലിലടയ്ക്കുു. വിലത്തകർച്ചയിൽ ചെറുകിട റബർ കർഷകർക്ക് ആശ്വാസമായിരു റബർ വിലസ്ഥിരതാപദ്ധതി നിലച്ചിരിക്കുന്നു. കാർഷിക കടങ്ങൾക്ക് മോറ'ോറിയം പ്രഖ്യാപനങ്ങൾക്കപ്പുറം പ്രാബല്യത്തിൽ വരുത്തുവാൻ സർക്കാർ പരാജയപ്പെ'ിരിക്കുു. നെല്ലുസംഭരണവും സംഭരണവിലയും പ്രഹസനമാകുു. സമസ്തമേഖലകളിലും ഉദ്യോഗസ്ഥ ധാർഷ്ഠ്യം അതിരുകടക്കുു. തെരഞ്ഞെടുപ്പുകളിൽ വോ'ുചെയ്യാനുള്ള ഉപകരണങ്ങൾ മാത്രമായി, രാഷ്ട്രീയ അടിമകളായി കർഷകർ മാറരുത്. ഈ സാഹചര്യത്തിൽ കർഷകർ സംഘടിച്ചു നീങ്ങേണ്ടത് അടിയന്തരമാണെ് വി സി സെബാസ്റ്റ്യൻ പറഞ്ഞു.

രാഷ്ട്രീയ കിസാൻ മഹാസംഘ് വൈസ്‌ചെയർമാൻ ഡിജോ കാപ്പൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ കവീനർ കെ.വി.ബിജു മുഖ്യപ്രഭാഷണവും സംസ്ഥാന കവീനർ അഡ്വ.ബിനോയ് തോമസ് ആമുഖപ്രഭാഷണവും നടത്തി. ദേശീയ സംസ്ഥാന നേതാക്കളായ ഫാ.ജോസ് കാവനാടി, കൊല്ലം പണിക്കർ, വി.വി.അഗസ്റ്റിൻ, അഡ്വ.ജോ ജോസഫ്, ജോർജ് ജോസഫ് തെള്ളിയിൽ, ജോയി കണ്ണഞ്ചിറ, ജറ്റ് മാത്യു, അഡ്വ.പി.പി.ജോസഫ്, ജോസ് മാത്യു ആനിത്തോ'ത്തിൽ, രാജു സേവ്യർ, വി.ജെ.ജോ മാസ്റ്റർ, ജോസഫ് വടക്കേക്കര, ജയിംസ് ലൂക്കാ, ജി.കെ.മുണ്ടുപാലം, സെയ്ദ് അലവി എിവർ സംസാരിച്ചു.

കേരളത്തിലെ 14 ജില്ലകളിലും കർഷകനേതൃസമ്മേളനങ്ങൾ ചേരും. ആർസിഇപി കരാറിനെതിരെ ജനകീയ ബോധവൽക്കരണവും സംഘടിതപ്രക്ഷോഭവും ആരംഭിക്കും. ഡിസംബറിൽ സംസ്ഥാന കർഷകസമ്മേളനം വിളിച്ചുചേർക്കുകയും പൊതുതെരഞ്ഞെടുപ്പിനു മുാേടിയായി കർഷകപത്രിക പ്രഖ്യാപിക്കുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP