Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കന്യാസ്ത്രീകൾക്കും റേഷൻ അനുവദിക്കണം: മാണി സി കാപ്പൻ

സ്വന്തം ലേഖകൻ

പാലാ: കന്യാസ്ത്രീകൾക്കു റേഷൻ അനുവദിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. കോവിഡ് അവലോകന വീഡിയോ കോൺഫ്രൻസിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ. കന്യാസ്ത്രീകളും സമൂഹത്തിന്റെ ഭാഗമാണ്. റേഷന്റെ കാര്യത്തിൽ വേർതിരിവിന്റെ ആവശ്യമില്ലെന്നു കാപ്പൻ ചൂണ്ടിക്കാട്ടി. സന്ന്യാസജീവിതം തെരഞ്ഞെടുത്തില്ലായിരുന്നുവെങ്കിൽ അവർക്കും റേഷൻ ലഭിക്കുമായിരുന്നു എന്നും എം എൽ എ പറഞ്ഞു. സന്ന്യാസ ജീവിതം തെരഞ്ഞെടുത്തതിന്റെ റേഷൻ നിഷേധിക്കപ്പെടാൻ ഇടവരരുത്. ഇവർക്കായി റേഷനിൽ പ്രത്യേക ക്യാറ്റഗറി ആരംഭിച്ചാൽ ഉചിതമായിരിക്കുമെന്നും മാണി സി കാപ്പൻ അഭിപ്രായപ്പെട്ടു.

മഴക്കാലത്തിന് മുന്നോടിയായി തോടുകളിലെ ചേറും മാലിന്യവും നീക്കം ചെയ്യണമെന്നും സൈഡുകളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്നും വെള്ളത്തിന് ശരിയായ ഒഴുക്കിന് ആവശ്യമായ സാഹചര്യമൊരുക്കണമെന്നും മാണി സി കാപ്പൻ നിർദ്ദേശിച്ചു.

കാറ്റിലും മഴയിലും നാശനഷ്ടം ഉണ്ടായവർക്കു കണക്കാക്കിയ നഷ്ടത്തിന്റെ ഇരുപത്തിയഞ്ച് ശതമാനം നഷ്ടപരിഹാരം അടിയന്തിരമായി അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്നും എം എൽ എ അര്യർത്ഥിച്ചു.

വെള്ളപ്പൊക്കത്തിൽ നാശമുണ്ടാകുന്ന റോഡുകൾക്കു വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽപ്പെടുത്തി അറ്റകുറ്റപണികൾക്കു പണം അനുവദിക്കുമ്പോൾ ടാറിങ് ഇല്ലാത്ത റോഡുകൾക്കും പരിഗണന നൽകണമെന്ന് മാണി സി കാപ്പൻ അഭ്യർത്ഥിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP