Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ടെക്‌നോപാർക്കിൽ 'റാവിസ് പ്രതിധ്വനി സെവൻസ് 2018 ' -ഇൻഫോസിസിനു പുരുഷ വനിതാ കിരീടങ്ങൾ

ടെക്‌നോപാർക്കിൽ 'റാവിസ് പ്രതിധ്വനി സെവൻസ് 2018 ' -ഇൻഫോസിസിനു പുരുഷ വനിതാ കിരീടങ്ങൾ

ടി ജീവനക്കാരുടെ ക്ഷേമ സംഘടന ആയ പ്രതിധ്വനി സംഘടിപ്പിച്ച ടെക്‌നോപാർക്കിലെ വിവിധ ഐ ടി കമ്പനികൾ തമ്മിൽ മാറ്റുരച്ച ' റാവിസ് പ്രതിധ്വനി സെവൻസ്' ഫുട്ബോൾ ടൂർണമെന്റിന്റെ നാലാം എഡിഷനിലെ ഫൈനൽ മത്സരങ്ങൾ ഇന്നലെ ടെക്‌നോപാർക് ഗ്രൗണ്ടിൽ നടന്നു. കേരളത്തിന്റെ ബഹുമാനപ്പെട്ട കായികമന്ത്രി ശ്രീ . ഇ പി ജയരാജൻ, മുൻ കേരളഫുട്‌ബോൾ ക്യാപ്റ്റൻ ശ്രി. ഇഗ്‌നേഷ്യസ്, റാവിസ് ഹോട്ടൽസ് ജനറൽ മാനേജർ ശ്രീ ദിലീപ് കുമാർ എന്നിവർ സമാപനചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ പ്രതിധ്വനി സ്പോർട് സ് കൺവീനർ വി പി രജിത് അധ്യക്ഷനായി.

പ്രതിധ്വനിസെവൻസ് ഫുട്ബോൾ കൺവീനർ സുഹാസ് പി ബി സ്വാഗതം പറഞ്ഞു.വിവിധ കമ്പനികളിലെ സി ഇ ഒ മാർ, ടെക്നോപാർക്ക് HR ശ്രീ അഭിലാഷ് , പ്രതിധ്വനി പ്രസിഡന്റ് വിനീത് ചന്ദ്രൻ , പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണൻ, എന്നിവരും ചടങ്ങിന് നേതൃത്വം കൊടുത്തു. ഐ ടി മേഖലയിൽ നടത്തപ്പെടുന്ന ഏറ്റവും വലിയ ഫുട്‌ബോൾ ടൂർണമെന്റ് ആണ് 'പ്രതിധ്വനി സെവൻസ്'

ഒന്നാം സ്ഥാനക്കാരായ ഇൻഫോസിസിനു മെഡലും എവർ റോളിങ് ട്രോഫിയും പതിനായിരം രൂപ ക്യാഷ് പ്രൈസുംഎല്ലാ ടീം അംഗങ്ങൾക്കും റാവിസ് അഷ്ടമുടി നൽകിയ റാവിസ് അഷ്ടമുടി യിൽ ഒരു ദിവസത്തെ ടീം ഔട്ടിങ്ങിനുള്ളകൂപ്പണും നൽകി. ഇൻഫോസിസിനു ലഭിച്ച ക്യാഷ് പ്രൈസ് അവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ പ്രതിധ്വനിയെ ഏൽപ്പിച്ചു.

61 കമ്പനികളിലെ 72 ടീമുകളിൽ നിന്നായി 1000 ത്തിൽ അധികം ടെക്കികൾ പങ്കെടുത്ത മെൻസ് സെവൻസ് ടൂർണമെന്റിന്റെഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഇൻഫോസിസ് ടീം യു എസ് ടി ഗ്ലോബലിനെ 1 -0 ത്തിനാണു പരാജപ്പെടുത്തി. പ്രാഥമികഘട്ടം ലീഗാടിസ്ഥാനത്തിലും പിന്നീട് നോകൗട്ട് അടിസ്ഥാനത്തിലുമായി 104 കളികളാണ് ടൂർണമെന്റ് പൂർത്തിയാക്കിയത്. ഫൈനലിന് മുൻപ് നടന്ന മൂന്നാം സ്ഥാനക്കാർക്കായുള്ള മത്സരത്തിൽ അലയൻസ് ( Allianz) ഐ ബി എസ് (IBS) നെ 2 -1 നു പരാജയപ്പെടുത്തി മൂന്നാം സ്ഥാനം കരസ്ഥമാക്കി.

12 കമ്പനികളിൽ നിന്നായി നൂറിലധികം വനിതകൾ മാറ്റുരച്ച വനിതകളുടെ ഫൈവ്സ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ഫൈനലിൽഇൻഫോസിസ്, ടാറ്റലക്സിയെ 1 -0 ത്തിനു പരാജയപ്പെടുത്തി. നോക്ക് ഔട്ട് ആയി നടന്ന ഫൈവ്സ് ടൂർണമെന്റ് 16 മത്സരങ്ങൾ പൂർത്തിയാക്കി.

16 ടീമുകൾ പങ്കെടുത്ത വനിതകളുടെ പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരത്തിൽ ക്വസ്റ്റ് ഗ്ലോബൽ വിജയിച്ചു. ഇന്നോവേഷൻഇൻക്യൂബേറ്റർ ആണ് റണ്ണർ അപ്പ്

ഇൻഫോസിസ്, യു എസ് ടി ഗ്ലോബൽ (UST Global) , ഒറാക്കിൾ(Oracle), ആർ ആർ ഡി (RRD), ഐ ബി എസ് (IBS),ടാറ്റാലെക്‌സി (Tataelxsi) , ഫിനാസ്ട്ര (Finastra), സ്‌പെരിഡിയാൻ (Speridian), ക്വസ്റ്റ് ഗ്ലോബൽ(Quest Global),എൻവെസ്റ്റ്‌നെറ്റ് (Envestnet) , ഇ ആൻഡ് വൈ (E&Y), നാവിഗന്റ്റ് (Navigant), പിറ്റ്‌സ്(PITS) , അലയൻസ് (Allianz) ,സൺടെക്(Suntec), ആർ എം ഇഎസ് ഐ(RMESI), ഐ ഐ ഐ ടി എം- കെ (IIITM-K), ഫ്‌ളൈടെക്സ്റ്റ് (Flytxt), പോളസ്സോഫ്‌റ്റ്‌വെയർ(Polus Software), ട്രയാസിക്(Triasic), എംസ്‌ക്വാർഡ് (M Squared), ഇന്നോവേഷൻ ഇൻക്യൂബേറ്റർ(Innovation Incubator), അപ്പ്‌ലെക്‌സസ് (Applexus), ഐഡൈനാമിക്‌സ് (iDynamics), അപ്താര (Aptara), YCA (വൈ സി എ), അലാമി (Alamy) തുടങ്ങിയ പ്രമുഖ ഐ ടി കമ്പനികൾ ടൂർണമെന്റിൽ പങ്കെടുത്തു.

ജൂലൈ 14 നു രാവിലെ ആരംഭിച്ച ടുർണമെന്റ് പ്രളയദുരിതാശ്വാസത്തിൽ പങ്ക് ചേരാനായി നിർത്തി വെച്ചിരുന്നു. സെപ്റ്റംബർ 22ന് തുടങ്ങിയ രണ്ടാം റൗണ്ട് മത്സരങ്ങൾ നവകേരള നിർമ്മാണത്തിനായുള്ള ധനസമാഹരണത്തിനു വേണ്ടി പ്രതിധ്വനി നടത്തുന്നപ്രവർത്തനങ്ങളുടെ ഭാഗമായാണ് നടത്തി വരുന്നത്. പുരുഷന്മാരുടെ സെവൻസ് ഫുട്‌ബോളിനോടൊപ്പം വനിതകൾക്കായുള്ളഫുട്‌ബോൾ മത്സരവും പെനാൽറ്റിഷൂട്ട്ഔട്ട് മത്സരവും മറ്റു നിരവധി ധനസമാഹരണ ഇവെന്റുകളും ഇന്നലെ നടത്തി. ഇതിൽ നിന്ന്‌സ്വരൂപിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പ്രതിധ്വനിയുടെ നേതൃത്വത്തിൽ സ്വരൂപിക്കുന്ന ഫണ്ടിലേക്ക് കൈമാറും .

അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ RRD യിലെ ജീവനക്കാരനും ടെക്‌നോപാർക്കിലെ മികച്ച ഫുട്‌ബോളറുമായിരുന്ന ശ്രീ ബാലുതമ്പി യുടെ പേരിൽ ടൂർണമെന്റിലെ മികച്ച കളിക്കാർക്ക് ബാലു തമ്പി മെമോറിയൽ പുരസ്‌കാരം നൽകി.

ആദ്യ സീസണിൽ മുൻ കേരള ഫുട്‌ബോൾ ടീം നായകൻ ഇഗ്‌നേഷിയസ് ട്രോഫി പ്രകാശനവും ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐഎംവിജയൻ വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു. കേരള ഫുട്‌ബോൾ ക്യാപ്റ്റനായിരുന്ന ആസിഫ് സഹീർ ആയിരുന്നുപ്രതിധ്വനി സെവൻസ് രണ്ടാം സീസണിൽ സമ്മാനദാനത്തിനെത്തിയത്. കഴിഞ്ഞ തവണ ആദരണീയ സ്പോർട്സ് വകുപ്പ് മന്ത്രി എസി മൊയ്ദീനും മുൻ ഇന്ത്യൻ താരം സി കെ വിനീതും സമ്മാനദാനത്തിനും ഫൈനൽ കാണാനും എത്തിയിരുന്നു. ഇൻഫോസിസ്ആയിരുന്നു കഴിഞ്ഞ മൂന്നു തവണയും ചാമ്പ്യന്മാർ.

വിവിധ സമ്മാനങ്ങൾ നേടിയവർ

ഗോൾഡൻ ബൂട്ട് - അജീഷ് (യു എസ് ടി ഗ്ലോബൽ)
മാൻ ഓഫ് ദി ഫൈനൽ - പുരുഷന്മാർ - അഭിലാഷ് (ഇൻഫോസിസ്)
മാൻ ഓഫ് ദി ഫൈനൽ - വനിതകൾ - അന്ന സോണി (ഇൻഫോസിസ്)
മാൻ ഓഫ് ദി ടൂർണമെന്റ് - പുരുഷന്മാർ ( ബാലു തമ്പി മെമോറിയൽ ട്രോഫി)- ടോണി മൂഡ ( അലയൻസ് )
മാൻ ഓഫ് ദി ടൂർണമെന്റ് - വനിതകൾ ( ബാലു തമ്പി മെമോറിയൽ ട്രോഫി)- രമ ( ഇൻഫോസിസ് )
ഗോൾഡൻ ഗ്ലൗ - ജീത് ശശിധരൻ (യു എസ് ടി ഗ്ലോബൽ )
സ്പിരിറ്റ് ഓഫ് ദി ഗെയിം - ഫെയർ പ്ലേ അവാർഡ് - ഐ ബി എസ് (IBS
പ്രവചന മത്സരം ' പ്രെഡിക്ട് & വിൻ' - വിജയി - സനീഷ് കെ പി ( ഇ & വൈ )

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP