Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓർമത്തണലിൽ ഇത്തിരി നേരം; പൂർവ്വ വിദ്യാർത്ഥി സംഗമം ശ്രദ്ധേയമായി

ഓർമത്തണലിൽ ഇത്തിരി നേരം; പൂർവ്വ വിദ്യാർത്ഥി സംഗമം ശ്രദ്ധേയമായി

സ്വന്തം ലേഖകൻ

ശാന്തപുരം: 'ഓർമത്തണലിൽ ഇത്തിരി നേരം' എ തലക്കെട്ടിൽ 2000 - 2008 ബാച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച പൂർവ വിദ്യാർത്ഥി കുടുംബ - അദ്ധ്യാപക സംഗമം ശ്രദ്ധേയമായി.അൽജാമിഅഃ അൽഇസ്ലാമിയ്യ മുൻ മേധാവി വി.കെ അലി ചടങ്ങ് ഉദ്ഘാടനം ചെയ്തു.മൂല്യ ബോധമുള്ള സമൂഹ നിർമ്മിതി പ്രതിബദ്ധതയുള്ള വിദ്യാർത്ഥികളിലൂടെയും അതുവഴി രൂപപ്പെടുന്ന തലമുറകളിലൂടെയുമാണ് സാധ്യമാവുകെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സംഗമത്തോടനുബന്ധിച്ച് പ്രഖ്യാപിച്ചിരു ജാമിഅ സെൻട്രൽ ലൈബ്രറി ഹാളിലെ നവീകരണ പദ്ധതിയുടെ ഉദ്ഘാടനം അൽജാമിഅഃ റെക്ടർ ഡോ. അബ്ദുസ്സലാം അഹ്മദ് നിർവഹിച്ചു. ജാമിഅഃയുടെ സർവ്വതോന്മുഖമായ വളർച്ചക്കും ഗുണനിലവാരം ഉയർത്തുതിനുമുള്ള വിവിധ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കികൊണ്ടിരിക്കുകയാണെന്നും പൂർവ വിദ്യാർത്ഥികൾക്ക് ഈ സംരംഭങ്ങളിൽ മികച്ച പങ്ക് വഹിക്കാനാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കെ.അബ്ദുൽ കരീം, സലിം മൗലവി, കെ.അബ്ദുല്ല ഹസൻ, ടി.അബ്ദുല്ല ഫൈസി, എം. അലവിക്കുട്ടി, മസാഹിർ അമ്മാദ്, കുഞ്ഞ് മുഹമ്മദ് ബാഖവി, സി.ഹാറൂ, ഡോ.സിയാഉറഹ്മാൻ, അബ്ദുല്ലത്തീഫ് ബസ്മല, ഷഹീർ ബാബു, സിദ്ധീഖ് ഹസ്സൻ മൗലവി , അബ്ദുൽ ഹഫീസ് നദ്വി, ഇ.എൻ മുഹമ്മദ് മൗലവി, എം. സൈനുദ്ധീൻ മൗലവി, എ.കെ ഇബ്രാഹിം, ഒ.ഹസൈനാർ, അബ്ദുൽ സലാം എന്നീ അദ്ധ്യാപകർ ചടങ്ങിൽ സംബന്ധിച്ചു. അദ്ധ്യാപകർക്ക് ഓർമ ഫലകം നൽകി ആദരിച്ചു. ബാച്ചിൽ നിന്ന് പി.എച്ച്.ഡി കരസ്ഥമാക്കിയ ഡോ.മഹ്ബൂബ് താഹ, ഡോ.വി എം സാഫിർ, ഡോ.സൈഫുദ്ധീൻ കുഞ്ഞു, ഡോ.അൻസാർ അബൂബക്കർ, ഡോ.അബ്ദുൽ വാസിഹ് ധർമഗിരി എിവരെയും മൊമെന്റോ നൽകി ആദരിച്ചു.

പഠനകാലത്തെ അനുഭവങ്ങൾ പങ്കുവെച്ച് അരങ്ങേറിയ സെഷനിൽ പൂർവ വിദ്യാർത്ഥികളുടെയും കുട്ടികളുടെയും വൈവിധ്യമാർന്ന കലാ പരിപാടികൾ അരങ്ങേറി. ഡോ.വി എം സാഫിർ ഖിറാഅത്ത് നടത്തി. പ്രോഗ്രാം കവീനർ ഡോ. മെഹ്ബൂബ് താഹ സ്വാഗതം പറഞ്ഞു. ഷമീം ചൂനുർ, എ.ടി മുഹമ്മദ് ഷമീർ, ഇസ്ഹാഖ്, സമീറലി, അർഷദ് അലി, അബ്ദുൽ വാഹിദ്,ഷറഫുദ്ദീൻ തങ്കയത്തിൽ, അഹ്മദ് നസീഫ്, ലബീബ് കുന്നക്കാവ്, ഡോ. അൻസാർ അബൂബക്കർ എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP