Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സഅദിയ്യ ഗോൾഡൻ ജൂബിലി: എസ് വൈ എസ് റോഡ് ഷോക്ക് പ്രൗഢ തുടക്കം

സഅദിയ്യ ഗോൾഡൻ ജൂബിലി: എസ് വൈ എസ് റോഡ് ഷോക്ക് പ്രൗഢ തുടക്കം

സ്വന്തം ലേഖകൻ

കാസർകോട്: സഅദിയ്യ ഗോൾഡൻ ജൂബിലി പ്രചരണ ഭാഗമായി ജില്ലാ എസ് വൈ എസ് പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ നയിക്കുന്ന സഅദിയ്യ റോഡ് ഷോ ക്ക് തുടക്കമായി. സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ജാഥാ നായകൻ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങൾ ബാഹസന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

രാവിലെ ദേളി സഅദാബാദിൽ നൂറുൽ ഉലമ എം എ ഉസ്താദ് മഖ്ബറയിൽ നടന്ന സിയാറത്തിന് സയ്യിദ് ഇസ്മാഈൽ ഹാദി തങ്ങൾ പാനൂർ നേതൃത്വം നൽകി. താജുൽ ഫുഖഹാ ബേക്കൽ ഇബ്രാഹിം മുസ്ലിയാർ അധ്യക്ഷത വഹിച്ചു മാണിക്കോത്ത് എ.പി. അബ്ദുല്ല മുസ്ലിയാർ മാണിക്കോത്ത് , സയ്യിജ് ജലാലുദ്ദീൻ സഅദി മള്ഹർ, ഹുസൈൻ സഅദി കെ സി റോഡ്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സുലൈമാൻ കരിവെള്ളൂർ, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, മൂസ സഖാഫി കളത്തൂർ, മുഹമ്മദ് സഖാഫി തോക്കെ, ഹംസ മിസ്ബാഹി ഓട്ടപ്പടവ് തുടങ്ങിയവർ സംബന്ധിച്ചു.

കാസർകോട് ടൗണിൽ റോഡ് ഷോക്ക് പ്രഥമ സ്വീകരണം നൽകി സയ്യിദ് കരീം അൽ ഹാദി തങ്ങൾ അധ്യക്ഷത വഹിച്ചു മൊയ്തു സഅദി ചേരൂർ 'സുലൈമാൻ സഖാഫി, ഷംസുദ്ദീൻ പുതിയ പുര, മുനീർ അഹ്മദ് സഅദി നെല്ലിക്കുന്ന് സംബന്ധിച്ചു ചട്ടഞ്ചാലിൽ അഹ്മദ് മുസ്ലിയാർ കുണിയ അധ്യക്ഷത വഹിച്ചു

സുലൈമാൻ മുസ്ലിയാർ പടുപ്പ് അബൂബക്കർ സഅദി നെക്രാജെ, അസൈനാർ സഖാഫി സംബന്ധിച്ചു തുടർന്ന് കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ സ്വീകരണം നൽകും.ബുധനാഴ്ച രാവിലെ 10ന് ബോവിക്കാനം, 11ന് - ബദിയഡുക്ക, 12- സീതാംഗോളി, ഒരു മണി പുത്തിഗെ മുഹിമ്മാത്ത് ഉച്ചക്കു രണ്ടുമണിക്ക് കുമ്പള, 3.00 ബന്തിയോട്, 3.30 - ഉപ്പള, 4.00- ഹൊസങ്കടി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം 4.30ന് മജീർപള്ളയിൽ സമാപിക്കും.

ഓരോ കേന്ദ്രങ്ങളിലും പ്രമുഖർ സന്ദേശപ്രഭാഷണം നടത്തും. 44 സർക്കിൾ ടീം ഒലീവ് ചീഫുമാരും സോൺ കമാണ്ടർമാരും സ്ഥിരാംഗങ്ങായി പ്രത്യേക യൂണിഫോമിൽ അണിനിരക്കും. അതാത് കേന്ദ്രങ്ങളിൽ സോൺ പരിധിയിലെ മുഴുവൻ യൂനിറ്റിലെയും ടീം ഒലീവ് അംഗങ്ങൾ റാലിയിൽ അണിനിരക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP