Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റോബോട്ടിക്ക് സർജറിയിൽ അമൃതയ്ക്ക് ഉജ്ജ്വല നേട്ടം; ചെലവ് കുറഞ്ഞതും വേദന കുറഞ്ഞതുമായ സർജറി രോഗികൾക്ക് ആശ്വാസം നൽകും

കൊച്ചി: അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് റോബോട്ടിക്ക് സർജറിയിൽ അത്യുജ്ജല നേട്ടം കൈവരിച്ചു. 2015ലാണ് കൊച്ചി അമൃതയിൽ നവീനരീതിയിൽ ഉള്ള ഡാവിൻസി എക്‌സ് ഐ സർജിക്കൽ രീതി ഗൈനികൾ ഓൺ കോളജി വിഭാഗത്തിൽ തുടങ്ങിയത്. മറ്റു സർജറികളിൽ നിന്നും വ്യത്യസ്തമായി രോഗിക്ക് വളരെ പെട്ടന്ന് ആശ്വാസം ലഭിക്കുകയും വേദന രഹിതവും മറ്റ് സർജറിയെക്കാൾ വളരെ ചെലവ് കുറഞ്ഞതും സാധാരണക്കാർക്ക് വലിയ ആശ്വാസവും റോബോട്ടിക്ക് സർജറികളിലൂടെ ലഭിച്ചു. വിവിധ തരം ഗൈനിക്ക് ക്യാൻസർ രോഗികളിലടക്കം അഞ്ഞൂറ് രോഗികളിൽ റോബോട്ടിക്ക് രീതി അവലംബിച്ചു ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ റോബോട്ടിക്ക് ശസ്ത്രക്രിയ നടത്തി എന്ന നേട്ടം കൈവരിക്കുവാൻ കഴിഞ്ഞു.

ഇന്റർഗ്രേറ്റഡ് ഇൻഫ്രാ റെഡ്ഇമേജിങ് ക്യാമറയിലൂടെ അതീവ സങ്കീർണമായ ശസ്ത്രക്രിയകളിലൂടെ വളരെ പ്രായം ചെന്ന രോഗികൾക്കും ഹൃദയ സംബന്ധമായ അസുഖ മുള്ളവരിലും മൂത്രാശയ ക്യാൻസർ രോഗികളിലും റോബോട്ടിക്ക് രീതി വളരെ ഫല പ്രധമാണ് യൂറോളജി ഗ്യാസ്ട്രോ എൻട്രോളജി തൊറാസിക്ക് സർജറി, ഹെഡ് ആൻഡ്‌നെക്ക് സർജറി ജോയിന്റ് ട്രാൻസ്പ്ലാന്റ് സർജറി വിഭാഗങ്ങളിലെ 1300 ഓളം പ്രൊസീജറുകൾ റോസാ -റോബോട്ടിക്ക് സർജറിയിലൂടെ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് ന്യൂറോ സർജറി വിഭാഗത്തിലും ഇത്തരം സർജറികൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട് സാധാരണക്കാർക്ക് റോബോട്ടിക്ക് സർജറികൾ വളരെ ചിലവു കുറഞ്ഞതും ഫല പ്രദവുമാണെന്നു ഗൈനക്കോളജി ഓങ്കോളജി പ്രൊഫസർ ഡോക്ടർ അനുപമ രാജൻ ബാബു പറഞ്ഞു

പത്രസമ്മേളനത്തിൽ അനസ്‌തേഷ്യയോളജി അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ നീതു പി വി, അഡിഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ ബീന കെ വി, ക്യാൻസർ വി സപ്പോർട്ട് പ്രസിഡന്റ് കല ജോയ് മോൻ എന്നിവർ പങ്കെടുത്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP