Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മണ്ഡല മഹോത്സവത്തിനു മുന്നോടിയായി ശബരിമലയിൽ ശുചീകരണ യജ്ഞം ആരംഭിച്ചു; സന്നിധാനവും ശരണവഴികളും ശുചിയാക്കി അമൃതാനന്ദമയി മഠം

മണ്ഡല മഹോത്സവത്തിനു മുന്നോടിയായി ശബരിമലയിൽ ശുചീകരണ യജ്ഞം ആരംഭിച്ചു; സന്നിധാനവും ശരണവഴികളും ശുചിയാക്കി അമൃതാനന്ദമയി മഠം

ശബരിമല: മണ്ഡല മഹോത്സവത്തിനു മുന്നോടിയായി മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ശുചീകരണ യജ്ഞം ആരംഭിച്ചു. ശബരിമല മേൽശാന്തി ബ്രഹ്മശ്രീ. ടി.എം.ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഭദ്രദീപം കൊളുത്തിക്കൊണ്ടാണ് ഈ വർഷത്തെ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന്, എം.എൽ.ഏയും ദേവസ്വം ബോർഡ് മെമ്പറുമായ അജയ് തറയിൽ, ശുചീകരണോപകരണങ്ങൾ പ്രവർത്തകർക്ക് കൈമാറി. 2010 മുതൽ അമൃതാനന്ദമയി മഠം നടത്തിവരുന്ന ശുചീകരണസേവനങ്ങൾ എല്ലാവർക്കും ഉത്തമ മാതൃകയാണെന്നും അങ്ങേയറ്റം ശ്ലാഘനീയമായ പ്രവർത്തനമാണിതെന്നും അജയ് തറയിൽ പറഞ്ഞു.

മഠത്തിന്റെ 'അമലഭാരതം' ശുചീകരണ പദ്ധതികളുടെ ഭാഗമായി, തുടർച്ചയായ പതിനൊന്നാമത്തെ തവണയാണ് ശബരിമലയിൽ ശുചീകരണം നടക്കുന്നത്. ഭക്തരും ആശ്രമാന്തേവാസികളും വിദേശികളും അമൃത സർവ്വകലാശാല വിദ്യാർത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും അടങ്ങുന്ന രണ്ടായിരത്തിലധികം സന്നദ്ധ സേവകരാണ് ഇത്തവണത്തെ ശുചീകരണ ദൗത്യത്തിനായി ശബരിമലയിലേയ്ക്ക് എത്തിച്ചേർന്നത്. വെള്ളിയാഴ്ച മുതൽ മൂന്നു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ മരക്കൂട്ടം, പമ്പ, നീലിമല, അപ്പാച്ചിമേട്, ശരംകുത്തി, സന്നിധാനം തുടങ്ങിയ ഇടങ്ങളാണ് വൃത്തിയാക്കുന്നത്. സ്ത്രീകളും വിദ്യാർത്ഥികളും ചേർന്ന് ഞായറാഴ്ച പമ്പാ ശുചീകരണത്തിൽ ഏർപ്പെടും. ശേഖരിക്കുന്ന മാലിന്യങ്ങൾ വേർതിരിച്ച് ചാക്കുകളിലാക്കി, സന്നിധാനത്തും പമ്പയ്ക്കടുത്തുമായി സ്ഥിതിചെയ്യുന്ന സംസ്‌ക്കരണ കേന്ദ്രങ്ങളിലേയ്ക്ക് എത്തിക്കാനാണ് പദ്ധതി.

കൂടാതെ, ഇരുമുടിക്കെട്ടിനെ പരിസ്ഥിതി സൗഹൃദമാക്കുന്നതിനും പ്ലാസ്റ്റിക് തുടങ്ങിയവ കുറയ്ക്കുന്നതിനും വേണ്ടിയുള്ള ബോധവൽക്കരണ പരിപാടികൾ മാദ്ധ്യമങ്ങളിലൂടെ ശക്തമാക്കുന്നുണ്ടെന്നും കോർഡിനേറ്റർ, ബ്രഹ്മചാരി ഗുരുദാസ് ചൈതന്യ അറിയിച്ചു. കേരളത്തിലെ ഒന്നര ലക്ഷത്തോളം വരുന്ന 'അമൃതശ്രീ' സ്വാശ്രയസംഘം പ്രവർത്തകരായ വനിതകളിലൂടെയും, രാജ്യത്തെ വിവിധ ആശ്രമ ശാഖകളിലൂടെയും പരമാവധി ഭക്തരിലേയ്ക്ക് ബോധവൽക്കരണ സന്ദേശങ്ങൾ എത്തിക്കുന്ന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും, ശബരിമലയിൽ ശുചീകരണത്തിന് ജില്ലാ ഭരണകൂടം നൽകുന്ന പിന്തുണ എടുത്തു പറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

മുൻവർഷങ്ങളിലായി ശബരിമലയിൽ, മഠം നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ ഹൈക്കോടതിയുടെ പ്രത്യേക പ്രശംസ നേടിയിരുന്നു. ശുചീകരണം ഞായറാഴ്ച സമാപിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP