Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മാനവിക വിഷയത്തിൽ ശബ്ദാവലി ശില്പശാല നടത്തി

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മാനവിക വിഷയത്തിൽ ശബ്ദാവലി ശില്പശാല നടത്തി

സ്വന്തം ലേഖകൻ

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച മാനവിക വിഷയങ്ങളിലെ ശബ്ദാവലി ശില്പശാല തിരുവനന്തപുരത്ത് തൈക്കാട് സർക്കാർ അതിഥി മന്ദിരത്തിലെ ബാങ്ക്വറ്റ് ഹാളിൽ കെ.സി.എച്ച്.ആർ ചെയർമാൻ ഡോ.പി.കെ.മൈക്കിൾ തരകൻ ഉദ്ഘാടനം ചെയ്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ അധ്യക്ഷത വഹിച്ചു. കേരള ഓപ്പൺ സർവകലാശാല നോഡൽ ഓഫീസർ ഡോ.ജെ.പ്രഭാഷ്, ദ്രാവിഡ ഭാഷാ പഠനകേന്ദ്രം ഡയറക്ടർ ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ, ആസൂത്രണ ബോർഡ് അംഗം ഡോ.കെ.രവിരാമൻ, വി.ആർ.പ്രബോധചന്ദ്രൻ നായർ, മദ്രാസ് സർവകലാശാല നരവംശശാസ്ത്രം വിഭാഗത്തിലെ എംപി.ദാമോദരൻ, പി.ആർ.ഡി മുൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ.എം വിതോമസ്, രാജേന്ദ്രൻ ചെറുപൊയ്ക, ചാത്തനാത്ത് അച്യുതനുണ്ണി എന്നിവർ സംസാരിച്ചു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടർ ഡോ.ഷിബു ശ്രീധർ സ്വാഗതവും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സീനിയർ റിസർച്ച് ഓഫീസർ ഡോ.ബി.സുഗീത നന്ദിയും പറഞ്ഞു.

തുടർന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ച നടത്തുകയും ഉയർന്നു വന്ന നിർദേശങ്ങൾ ഗ്രൂപ്പ് കൺവീനർമാരായ ഡോ.അപർണ.എസ്.കുമാർ, ദീപ്തി.കെ.ആർ, കെ.ആർ.സരിതകുമാരി, ബിന്ദു.എ, ശ്രീകല ചിങ്ങോലി, എംപി.ബീന, എൻ.ജയകൃഷ്ണൻ എന്നിവർ അവതരിപ്പിച്ചു. ശേഷം ഉന്നത വിദ്യാഭ്യാസ സമിതി വൈസ് ചെയർമാൻ ഡോ.രാജൻ ഗുരുക്കൾ മുഖ്യപ്രഭാഷണം നടത്തി. ലൈബ്രറി സയൻസ്, സ്ത്രീപഠനം, ടൂറിസം, മാധ്യമപഠനം, വാണിജ്യശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ പുതുതായി ശബ്ദാവലികൾ നിർമ്മിക്കുമെന്നും പരിഷ്‌കരിക്കുന്നതും പുതിയതുമായ ശബ്ദാവലികൾ എത്രയും വേഗത്തിൽ പ്രസിദ്ധീകരിക്കുമെന്നും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ ഉപസംഹാര പ്രസംഗത്തിൽ പറഞ്ഞു.

മാനവിക വിഷയങ്ങളിൽ അവഗാഹമുള്ള തെരഞ്ഞെടുക്കപ്പെട്ട പണ്ഡിതന്മാരാണ് ശില്പശാലയിൽ പങ്കെടുത്തത്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഭരണ സമിതിയംഗങ്ങളായ ഡോ.പി.സോമൻ, ഡോ.സി.ഉണ്ണികൃഷ്ണൻ, രാജേഷ് ചിറപ്പാട്, രാജേഷ് കെ.എരുമേലി എന്നിവരും ഡോ.കെ.പി.വിജയകുമാർ, ഡോ.എ.ഗോപികുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മാനവിക വിഷയങ്ങളെ സംബന്ധിക്കുന്ന നിരവധി ആധികാരിക ഗ്രന്ഥങ്ങളും പദാവലികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തെ വൈജ്ഞാനിക ഭാഷയായി വളർത്തുന്നതിന് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 1969മുതൽ പ്രസിദ്ധീകരിച്ചുവന്നിരുന്ന ശബ്ദാവലികളും നിഘണ്ടുക്കളും കാലോചിതമായി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് രണ്ടാം ഘട്ടത്തിൽ മാനവിക ശബ്ദാവലികൾ പരിഷ്‌കരിക്കുന്നതിനുള്ള ശില്പശാല സംഘടിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP