Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രക്ഷാപ്രവർത്തകർക്ക്‌ സൗഹൃദ വേദിയുടെ സ്‌നേഹാദരം

രക്ഷാപ്രവർത്തകർക്ക്‌ സൗഹൃദ വേദിയുടെ സ്‌നേഹാദരം

പാലക്കാട് : പ്രളയ ക്കെടുതിയിലകപ്പെട്ടവരെ ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനങ്ങ ളിലേർപ്പെട്ടവരെയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെയും പാലക്കാട് സൗഹൃദവേദി ആദരിച്ചു.പാലക്കാട് ഫൈൻ സെന്റർ ഓഡിറ്റോറിയത്തിലാണ് ആദരം സംഘടിപ്പിച്ചത്.ജില്ലാ കലക്ടർ ഡി.ബാലമുരളി ഐ.എ.എസ് ആദരം ഉദ്ഘാടനം ചെയ്തു.

'പ്രളയാനന്തരം പുനർനിർമ്മിതിക്കായ് എല്ലാവരും ഒറ്റക്കെട്ടായി കൈകോർത്തതാണ് അതിജീവനം സാധ്യമാക്കിയതെന്നും ഇത് രാജ്യത്തിനു തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യർക്കിടയിൽ തീർക്കപ്പെട്ട എല്ലാ മതിലുകളും കുത്തിയൊലിച്ചുപോകുകയും മാനവികത ഉണരുകയും ചെയ്ത അനുഭവമാണ്പ്രളയം നമുക്ക് കാണിച്ചുതന്നത്. ദുരന്തമുഖത്ത് കാരുണ്യത്തിന്റേയും സൗഹൃദത്തിന്റെയുംസ്‌നേഹത്തിന്റേയും പ്രളയവായ്പുകൾ തീർത്തവർ നാടിന്റെ അഭിമാനമാണെന്നും തുടർന്നുള്ള പുനരധിവാസ പ്രവർത്തനങ്ങളിലും ഒറ്റക്കെട്ടായി മുന്നോട്ടു പോകാനാവണമെന്നുംഅദ്ദേഹം പറഞ്ഞു.

ചെയർമാൻ പ്രഫ.ശ്രീമഹാദേവൻപിള്ള അധ്യക്ഷത വഹിച്ചു.റിട്ട.എസ്‌പി വിജയൻ, വികാരി ജനറൽ ഫാദർ.ജോസഫ് ചിറ്റിലപ്പിള്ളി, രക്ഷാധികാരി അബ്ദുൽ ഹകീം നദ് വി, എംപി.മത്തായി മാസ്റ്റർ, പി.വി.വിജയരാഘവൻ, എന്നിവർ ആശംസകൾ നേർന്നു.കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ രവീന്ദ്രൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രീത, ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസ്‌കർ,പാലക്കാട് തഹസിൽദാർ കെ.ആനിയമ്മ വർഗീസ്, റിട്ട DYSP മുഹമ്മദ് കാസിം, ഐ.ആർ.ഡബ്ലു മേഖല ലീഡർ ശിഹാബ് ചിറ്റൂർ, വെൽഫെയർ ദുരിതാശ്വാസ സെൽ ജില്ലാ ജനറൽ കൺവീനർ എം.സുലൈമാൻ, കൺവീനർ പി.ലുഖ്മാൻ, സാമൂഹ്യ പ്രവർത്തകരായ മണികണ്ഠൻ, ശിഹാബ് ജെയിനിമേട്, ശകുന്തള, നൗഷാദ് ആലവി, ജിസ, ഹാരിസ്, ഉദയകുമാർ മേനോൻ, റഫീഖ്, നിസ്താർ, എസ്.ബി.ഖദീജ, ഷഹീർ, കിരൺകുമാർഎന്നിവരെ ആദരിച്ചു.സൗഹൃദവേദി ജനറൽ സെക്രട്ടറി എഞ്ചി.ഫാറൂഖ് സ്വാഗതവും കൺവീനർ അഡ്വ.ഗിരീഷ് നൊച്ചുള്ളി നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP