Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മികച്ച സംരംഭകൻ'' പ്രോഗ്രാം ഡിസംബർ 8 ന് എറണാകുളത്ത്

മികച്ച സംരംഭകൻ'' പ്രോഗ്രാം ഡിസംബർ 8 ന് എറണാകുളത്ത്

സുധീർ ബാബുവിന്റെ ''മികച്ച സംരംഭകൻ'' എന്ന പ്രോഗ്രാം 2018 ഡിസംബർ 8 ന് ഏറണാകുളം കേരള മാനേജ്മന്റ് അസോസിയേഷനിൽ വെച്ച് നടക്കും. മികച്ച സംരംഭകരെ വാർത്തെടുക്കുവാൻ സംഘടിപ്പിക്കുന്ന ഇത്തരമൊരു പരിപാടി പുതുമയുള്ളതും കേരളത്തിൽ ആദ്യത്തേതുമാണ്. സംരംഭങ്ങൾ നടത്തുന്നവർക്കും സംരംഭകരാകുവാൻ ആഗ്രഹിക്കുന്നവർക്കും ഇതിൽ പങ്കെടുക്കാം.

സംരംഭകനാകുക എന്ന സ്വപ്നവുമായി കടന്നു വരുന്നവരിൽ പലരും പരാജിതരാകുന്നു. കേരളത്തിൽ സ്റ്റാർട്ട് അപ്പുകളുടെ വിജയശതമാനം വളരെ കുറവാണ്. ബിസിനസിനെ മുന്നോട്ട് കൊണ്ടുപോകുന്നവർക്കാവട്ടെ ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങളിലേക്ക് അവയെ നയിക്കുവാൻ സാധിക്കുന്നില്ല. വളർച്ച മുരടിച്ച ബോൺസായ് വൃക്ഷങ്ങളെപ്പോലെയായി ബിസിനസുകൾ മാറുന്നു. ഇതിൽ നിന്നൊരു മാറ്റം സംരംഭകത്വ സമുദായത്തിന് ആവശ്യമാണ് എന്നതിലൂന്നിയാണ് ഇത്തരമൊരു പ്രോഗ്രാമിന് രൂപം നൽകിയിരിക്കുന്നത്.

സംരംഭകർക്ക് കേവലപ്രചോദനം പകരുക എന്നതല്ല ഈ പ്രോഗ്രാമിന്റെ ഉദ്ദേശലക്ഷ്യം. അതിലുപരിയായി ഒരു സംരംഭകൻ എന്ന നിലയിൽ ആർജ്ജിക്കേണ്ട ആഴത്തിലുള്ള അറിവും നിപുണതകളും പകർന്ന് നൽകുകയും കൃത്യമായ പ്ലാനിങ്ങിലൂടെ ബിസിനസിന്റെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുവാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുവാനാണ് ഈ പ്രോഗ്രാം ലക്ഷ്യമിടുന്നത്. കടുത്ത വെല്ലുവിളികൾ നേരിടുന്ന ഒരു വിപണിയിൽ ഒരു സംരംഭകൻ ശാരീരികവും മാനസികവും ബൗദ്ധികവുമായി തയ്യാറെടുക്കേണ്ടതുണ്ട്. അതിനായി സംരംഭകരെ പരിശീലിപ്പിക്കുകയാണ് ഇരുപത്തിഅഞ്ച് വർഷത്തെ അനുഭവസമ്പത്തുള്ള സുധീർ ബാബു എന്ന മാനേജ്മന്റ് വിദഗ്ദ്ധൻ.

ബുദ്ധിപരമായുള്ള കഠിനമായ പരിശ്രമമാണ് സംരംഭകർക്ക് വേണ്ടത് വിജയത്തിന് ലളിതമായ സമവാക്യങ്ങളില്ല. ശരിയായ അറിവിന്റെ ശരിയായ പ്രയോഗത്തിലൂടെ മാത്രമേ ശരിയായ ഫലം ലഭ്യമാകൂ. നാം ശരി എന്ന് കരുതി ചെയ്യുന്ന പലതും ശരിയാവണം എന്നില്ല. അത് ചിലപ്പോൾ ദൂരവ്യാപകമായ വിപരീത ഫലങ്ങൾ ഉണ്ടാക്കാം. ഒരു സംരംഭകൻ സ്വായത്തമാക്കേണ്ടതും പ്രയോഗിക്കേണ്ടതുമായ അറിവും നിപുണതകളും പ്രായോഗിക അനുഭവത്തിൽ നിന്നും പകർന്ന് നൽകുവാനാണ് ''മികച്ച സംരംഭകൻ'' എന്ന പ്രോഗ്രാം ശ്രമിക്കുന്നതെന്ന് സുധീർ ബാബു പറഞ്ഞു.

ഡി വാലർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ലേർണിന്ഗ്സ് ആണ് ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെയാണ് പ്രോഗ്രാം സമയം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രെഷനും 98951 41861 / 0484 - 2343120 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. ഇ മെയിൽ [email protected]

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP