Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എസ്‌ബിഐ ജീവനക്കാർ പിഎം കെയേഴ്സ് ഫണ്ടിലേക്ക് 100 കോടി രൂപ നൽകും; ഇത് അഭിമാനാർഹമാണെന്ന് ബാങ്ക് ചെയർമാൻ

എസ്‌ബിഐ ജീവനക്കാർ പിഎം കെയേഴ്സ് ഫണ്ടിലേക്ക്  100 കോടി രൂപ നൽകും; ഇത് അഭിമാനാർഹമാണെന്ന് ബാങ്ക് ചെയർമാൻ

സ്വന്തം ലേഖകൻ

കൊച്ചി: കോവിഡ് 19-നെതിരായ പോരാട്ടത്തിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2,56,000-ഓളം വരുന്ന ജീവനക്കാർ രണ്ടു ദിവസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകും. എസ്‌ബിഐ ജീവനക്കാരുടെ കൂട്ടായ ഈ ശ്രമത്തിന്റെ ഭാഗമായി പിഎം കെയേഴ്സ് ഫണ്ടിലേക്കു 100 കോടി രൂപയുടെ സംഭാവനയാകും നൽകുക.

എസ്‌ബിഐയുടെ സാമൂഹ്യ പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി 2019-20 സാമ്പത്തിക വർഷത്തെ ലാഭത്തിന്റെ 0.25 ശതമാനം കോവിഡ്19-ന് എതിരായ പോരാട്ടത്തിനായി നൽകുമെന്ന് കഴിഞ്ഞയാഴ്ച എസ്‌ബിഐ പ്രഖ്യാപിച്ചിരുന്നു.

തങ്ങളുടെ എല്ലാ ജീവനക്കാരും രണ്ടു ദിവസത്തെ ശമ്പളം പിഎം കെയേഴ്സ് ഫണ്ടിലേക്കു നൽകാൻ സ്വമേധയാ മുന്നോട്ടു വന്നത് എസ്‌ബിഐയെ സംബന്ധിച്ച് അഭിമാനാർഹമാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച ബാങ്ക് ചെയർമാൻ രജനീഷ് കുമാർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP