Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസ് തേർവാഴ്ചക്കെതിരെ എസ്.ഡി.പി.ഐ റാലിയിൽ പ്രതിഷേധമിരമ്പി

പൊലീസ് തേർവാഴ്ചക്കെതിരെ എസ്.ഡി.പി.ഐ റാലിയിൽ പ്രതിഷേധമിരമ്പി

തിരുവനന്തപുരം: മഹാരാജാസ് സംഭവത്തിന്റെ പേരിൽ നടക്കുന്ന പൊലീസ് തേർവാഴ്ചക്കെതിരെ സംസ്ഥാന വ്യാപകമായി നടന്ന റാലിയിൽ പ്രതിഷേധമിരമ്പി. ഇടതുപക്ഷ സർക്കാർ രാഷ്ട്രീയ വൈര്യത്തോടെ പൊലീസിനെ ഉപയോഗിച്ച് പ്രവർത്തകർക്കുനേരെ നടത്തുന്ന തേർവാഴ്‌ച്ചക്കെതിരേ എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത ജില്ലാതല റാലിയിലാണ് വൻ ജനപങ്കാളിത്തത്താൽ പ്രതിഷേധം ഇരമ്പിയത്.

സംസ്ഥാനത്തെ മുഴുവൻ ജില്ലാകളിലും നടന്ന പ്രതിഷേധ മാർച്ചുകളിൽ നൂറുകണക്കിന് പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുത്തു. തിരുവനന്തപുരത്ത് അട്ടകുളങ്ങരയിൽ നിന്നും ആരംഭിച്ച മാർച്ച് സെക്രട്ടേറിയറ്റ് നടയിൽ സമാപിച്ചു. മാർച്ച് ജില്ലാ സെക്രട്ടറിയേറ്റംഗം ഇബ്രാഹിം മൗലവി ഉദ്ഘാടനം ചെയ്തു. എസ്.ഡി.റ്റി.യു സംസ്ഥാന സെക്രട്ടറി നിസാമുദ്ദീൻ തച്ചോണം, ജില്ലാ ജനറൽ സെക്രട്ടറി അഷ്റഫ് പ്രാവച്ചമ്പലം, വൈസ് പ്രസിഡന്റ് ഷിഹാബുദ്ദീൻ മന്നാനി, സെക്രട്ടറി ഷബീർ ആസാദ് നേതൃത്വം നൽകി. കൊല്ലത്ത് നടന്ന മാർച്ച് ജില്ലാ ട്രഷറർ അയത്തിൽ റസാക്ക് ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡന്റ് എ.കെ ഷരീഫ്, ജില്ലാ സെക്രട്ടറിമാരായ ഷമീർ ഭരണിക്കാവ്, ഇഖ്ബാൽ അഷ്ടമുടി, ഷിഹാബുദ്ദീൻ ശൂരനാട് നേതൃത്വം നൽകി. പത്തനംതിട്ടയിൽ നടന്ന മാർച്ച് ജില്ലാ ജനറൽ സെക്രട്ടറി താജുദ്ദീൻ നിരണം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അസ്ലം തിരുവല്ല, സെക്രട്ടറിമാരായ മുഹമ്മദ് അനീഷ്, ഷറഫ് കോന്നി, ട്രഷറർ റിയാഷ് കുമ്മണ്ണൂർ മാർച്ചിന് നേതൃത്വം നൽകി. ആലപ്പുഴയിൽ ജില്ലാ സെക്രട്ടറി ഇബ്രാഹിം വണ്ടാനം മാർച്ച് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി റൈഹാനത്ത്, ട്രഷറർ സവാദ് കായംകുളം മാർച്ചിന് നേതൃത്വം നൽകി.

കോട്ടയത്ത് ജില്ലാ പ്രസിഡന്റ് സി.എച്ച് ഹസീബ് മാർച്ച് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് യു നവാസ്, സെക്രട്ടറിമാരായ പി.കെ സിറാജുദ്ദീൻ ഷമീർ അലിയാർ, ട്രഷറർ മുഹമ്മദ് സിയാദ് മാർച്ചിന് നേതൃത്വം നൽകി. ഇടുക്കി തൊടുപുഴയിൽ നടന്ന മാർച്ച് ജില്ലാ ജനറൽ സെക്രട്ടറി എം.എസ് സുബൈർ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ വി എം ജലീൽ, കമ്മിറ്റി അംഗം സമദ് തൊടുപുഴ നേതൃത്വം നൽകി. എറണാകുളത്ത് ആലുവയിൽ നടന്ന മാർച്ച് സംസ്ഥാന സെക്രട്ടറി പി.ആർ സിയാദ് ഉദ്ഘാടനം ചെയ്തു. ആലുവയിൽ മാർച്ച് തടഞ്ഞ പൊലീസ് പ്രവർത്തകരെ അറസ്റ്റു ചെയ്തു.

തൃശൂരിൽ ജില്ലാ ജനറൽ സെക്രട്ടറി കെ. വി. അബ്ദുൽ നാസർ മാർച്ച് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബി.കെ.ഹുസൈൻ തങ്ങൾ, സെക്രട്ടറിമാരായ സുബ്രഹ്മണ്യൻ വലപ്പാട്, അഷറഫ് വടക്കൂട്ട്, ട്രഷറർ ഷമീർ ബ്രോഡ്വേ നേതൃത്വം നൽകി. പാലക്കാട് ജില്ലാ പ്രസിഡന്റ് എസ്‌പി അമീർ അലി മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി അലവി കെ ടി, വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ, സെക്രട്ടറിമാരായ മജീദ് കെ എ, സഹീർ ബാബു, ട്രഷറർ അഷ്റഫ് കെ പി നേതൃത്വം നൽകി.

മലപ്പുറത്ത് തിരൂരിൽ നടന്ന മാർച്ച് ജില്ലാ ജനറൽ സെക്രട്ടറി എ.കെ.അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. നൗഷാദ് തിരുന്നാവായ, റഈസ് പുറത്തൂർ എന്നിവർ സംസാരിച്ചു. മഞ്ചേരിയിൽ നടന്ന മാർച്ച് അഡ്വക്കറ്റ് സാദിഖ് നടുത്തൊടി ഉദ്ഘാടനം ചെയ്തു. പി പി ഷൗക്കത്ത്, സി വി നൗഷാദ്, പി ഹംസ, ലത്തീഫ് വല്ലാഞ്ചിറ, കെ പി അലവി, ഇ പി മുഹമ്മദ് റഹീസ്, സി അക്‌ബർ നേതൃത്വം നൽകി.

കോഴിക്കോട് വടകരയിൽ ജില്ല സെക്രട്ടറി വാഹിദ് ചെറുവറ്റ ഉദ്ഘാടനം ചെയ്തു. സലീം കാരാടി, മുസ്തഫ പാലേരി, സാലിം അഴിയൂർ, ആർ.എം റഹിം മാസ്റ്റർ നേതൃത്വം നൽകി. വയനാട് മാനന്തവാടിയിൽ നടന്ന മാർച്ച് ജില്ലാ ജനറൽ സെക്രട്ടറി ടി.നാസർ ഉദ്ഘാടനം ചെയ്തു. കണ്ണൂരിൽ ജില്ലാ പ്രസിഡന്റ് ബഷീർ പുന്നാട് മാർച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അബ്ദുൽ ജബ്ബാർ, ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ്, വൈസ് പ്രസിഡന്റ് ഉമ്മർ മാഷ്, സെക്രട്ടറി ഇബ്രാഹീം കൂത്തുപറമ്പ്, ട്രഷറർ എ.ഫൈസൽ നേതൃത്വം നൽകി. കാസർഗോഡ് നടന്ന മാർച്ചിന് ജില്ലാ ട്രഷറർ ഡോ. സി.ടി സുലൈമാൻ, വൈസ് പ്രസിഡന്റ് ഇഖ്ബാൽ ഹൊസങ്കടി, സെക്രട്ടറിമാരായ ഖാദർ അറഫ, അൻസാർ ഹൊസങ്കടി, നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP