Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംവരണ വിരുദ്ധർക്ക് താക്കീതായി പിന്നാക്ക ഐക്യമോതി സംവരണ മതിൽ;ബിജെപി ക്കൊപ്പം ചേർന്ന് കോൺഗ്രസും സിപിഎമ്മും അവർണരെ വഞ്ചിച്ചു: പി.അബ്ദുൽ മജീദ് ഫൈസി

സംവരണ വിരുദ്ധർക്ക് താക്കീതായി പിന്നാക്ക ഐക്യമോതി സംവരണ മതിൽ;ബിജെപി ക്കൊപ്പം ചേർന്ന് കോൺഗ്രസും സിപിഎമ്മും അവർണരെ വഞ്ചിച്ചു: പി.അബ്ദുൽ മജീദ് ഫൈസി

തിരുവനന്തപുരം: സാമ്പത്തിക സംവരണം നടപ്പാക്കുന്നതിന് ബിജെപിക്കൊപ്പം പാർലമെന്റിൽ കൈകോർത്തതിലൂടെ കോൺഗ്രസും സിപിഎമ്മും അവർണ ജനതയെ വഞ്ചിച്ചിരിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി പറഞ്ഞു.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു ചുറ്റും എസ്.ഡി.പി.ഐ സംഘടിപ്പിച്ച സംവരണ മതിലിൽ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ അന്തസത്തയെ തകർത്താണ് കേന്ദ്രസർക്കാർ സാമ്പത്തിക സംവരണം നടപ്പാക്കിയിരിക്കുന്നത്. ഈ ഭരണഘടന അട്ടിമറിക്കാണ് പാർട്ടികൾ ഒന്നടങ്കം കൈയൊപ്പുചാർത്തിയത്. സാമൂഹിക നീതി ഉറപ്പാക്കുന്നതിന് വിഭാവനം ചെയ്തിരിക്കുന്ന സംവരണ വ്യവസ്ഥിതിയെയാണ് സാമ്പത്തിക സംവരണം തകർത്തെറിഞ്ഞിരിക്കുന്നത്. സംവരണ നയത്തെത്തന്നെ എതിർക്കുന്നവർ തന്നെയാണ് സാമ്പത്തിക സംവരണത്തിന് ഓശാന പാടുന്നതെന്നതാണ് വിരോധാഭാസം. ഭരണഘടനയെത്തന്നെ പൊളിച്ചെഴുതാനുള്ള ഫാഷിസ്റ്റ് ഗൂഢാലോചനയ്ക്കാണ് യഥാർഥത്തിൽ മതേതര പാർട്ടികൾ പിന്തുണ നൽകിയത്.

പിന്നാക്കക്കാരെ പിന്നിൽ നിന്നു കുത്തിയവർക്ക് രാഷ്്ട്രീയമായി മറുപടി നൽകാൻ ജനാധിപത്യവിശ്വാസികൾ തയ്യാറാവണമെന്നും ഫൈസി ആഹ്വാനം ചെയ്തു. ഇടതു സർക്കാർ കെ.എ.എസിൽ സംവരണം നടപ്പാക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും അനിശ്ചിതത്വം തുടരുകയാണെന്നും തിരഞ്ഞെടുപ്പിനു മുമ്പ് സംവരണം നടപ്പാക്കണമെന്നും ഫൈസി ആവശ്യപ്പെട്ടു. സാമ്പത്തിക സംവരണത്തിന്റെ പേരിൽ ചാതുർവർണ്യ വ്യവസ്ഥിതിക്കുവേണ്ടി രാഷ്ട്രീയ പാർട്ടികൾ ഒന്നടങ്കം ആർ.എസ്.എസിന്റെ കെണിയിൽ വീണുപോയെന്ന് മുൻ മന്ത്രി നീല ലോഹിത ദാസൻ നാടാർ കുറ്റപ്പെടുത്തി. സാമ്പത്തിക സംവരണത്തെ പിന്തുണക്കുന്ന ഒരു രാഷ്ട്രീയപാർട്ടിക്കും വോട്ട് നൽകില്ലെന്ന് പിന്നാക്ക വിഭാഗങ്ങൾ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ മനോജ്കുമാർ അധ്യക്ഷത വഹിച്ചു. നിരവധി പിന്നാക്ക, ന്യൂനപക്ഷ നേതാക്കൾ പങ്കെടുത്ത മതിൽ സംവരണ വിരുദ്ധർക്ക് താക്കീതായി മാറി.

കെ.എ ഷഫീഖ് (വെൽഫയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി), സാബു കൊട്ടാരക്കര (പി.ഡി.പി, സംസ്ഥാന സെക്രട്ടറി), അഡ്വ. ജയിംസ് ഫെർണാണ്ടസ് (ലത്തീൻ കത്തോലിക്ക ഐക്യവേദി), പ്രൊഫ. റഷീദ് (സംസ്ഥാന പ്രസിഡന്റ്, മെക്ക), എം.കെ അശ്്‌റഫ് (പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ട്രഷറർ), വി.ആർ ജോഷി (പിന്നോക്ക വിഭാഗ വികസന വകുപ്പ് ഡയറക്ടർ), രമേഷ് നന്മണ്ട (അംബേദ്കറൈറ്റ്‌സ് ഫോർ സോഷ്യൽ ആക്ഷൻ പ്രസിഡന്റ്), ആശാഭായ് തങ്കമ്മ (നാഷണൽ അലയൻസ് ഓഫ് ദലിത് ഓർഗനൈസേഷൻ, കേരള സെക്രട്ടറി), പള്ളിക്കൽ സാമുവൽ (ഐ.ഡി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി), കെ.കെ റൈഹാനത്ത് (വിമൺ ഇന്ത്യ മൂവ്‌മെന്റ്'സംസ്ഥാന പ്രസിഡന്റ്), അംബിക പൂജപ്പുര (കെ.ഡി.എം.എഫ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്), മൂവാറ്റുപുഴ അഷ്‌റഫ് മൗലവി (സംസ്ഥാന വൈസ് പ്രസിഡന്റ്'എസ്.ഡി.പി.ഐ), പി.അബ്ദുൽ ഹമീദ് (സംസ്ഥാന ജനറൽ സെക്രട്ടറി' എസ്.ഡി.പി.ഐ), റോയി അറയ്ക്കൽ (സംസ്ഥാന ജനറൽ സെക്രട്ടറി'എസ്.ഡി.പി.ഐ), തുളസീധരൻ പള്ളിക്കൽ (സംസ്ഥാന ജനറൽ സെക്രട്ടറി), പി.പി മൊയ്തീൻകുഞ്ഞ് (പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ), സംസാരിച്ചു. സെക്രട്ടറിമാരായ കെ.കെ ജബ്ബാർ, മുസ്തഫ കൊമ്മേരി, പി.ആർ സിയാദ്, കെ.എസ് ഷാൻ, ട്രഷറർ അജ്മൽ ഇസ്മായീൽ, സെക്രട്ടറിയേറ്റ് അംഗം ഇ.എസ് ഖാജാ ഹുസൈൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.ആർ കൃഷ്ണൻ കുട്ടി, കൃഷ്ണൻ എരഞ്ഞിക്കൽ, ജലീൽ നീലാമ്പ്ര, നൗഷാദ് മംഗലശ്ശേരി, ജില്ലാ പ്രസിഡന്റുമാർ സംവരണ മതിലിന് നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP