Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മൂന്നാർ അനധികൃത നിർമ്മാണം രാജേന്ദ്രൻ എം.എൽഎ രാജിവയ്ക്കണം: എസ്.ഡി.പി.ഐ

കോഴിക്കോട്: മൂന്നാർ പഞ്ചായത്തിന്റെ അനധികൃത നിർമ്മാണം ഹൈക്കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തിൽ അനധികൃത നിർമ്മാണത്തിനു കൂട്ടുനിൽക്കുകയും സബ് കലക്ടറുടെ ഔദ്യോഗിക കൃത്യനിർവഹണത്തിനു തടസ്സം നിൽക്കുകയും ചെയ്ത എസ്. രാജേന്ദ്രൻ എംഎ‍ൽഎ സ്ഥാനം രാജിവയ്്ക്കണമെന്നു എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയി അറയ്ക്കൽ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

മൂന്നാറിലെ അനധികൃത കൈയേറ്റവും നിർമ്മാണവും സംരക്ഷിക്കുന്നതിൽ യു.ഡി.എഫും എൽ.ഡി.എഫും ബിജെപിയും ഒരേ തൂവൽ പക്ഷികളാണ്. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് നടത്തുന്ന നിർമ്മാണത്തെ പിന്തുണയ്ക്കുന്ന സിപിഎം എംഎ‍ൽഎ എസ് രാജേന്ദ്രന്റെ നിലപാട് ഇവരുടെ ഒത്തുതീർപ്പ് രാഷ്ട്രീയം വ്യക്തമാക്കുന്നു. സബ് കലക്ടർ നിർമ്മാണം തടയുകയും കേസ് ഹൈക്കോടതിയിലെത്തിയതും മൂലമാണ് ഇപ്പോൾ ഈ അനധികൃത നിർമ്മാണം ചർച്ചയായത്. ഇത്തരത്തിൽ ഇരുമുന്നണികളുടെയും പിന്തുണയോടെയും ആശീർവാദത്തോടെയും നിരവധി അനധികൃത കൈയേറ്റങ്ങളും നിർമ്മാണങ്ങളുമാണ് സംസ്ഥാനത്ത് നടക്കുന്നത്.

ഇടതുമുന്നണി സർക്കാരാവട്ടെ അധികാരത്തിലെത്തിയതു മുതൽ കൈയേറ്റക്കാരെയും ഭൂമാഫിയയെയും സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഹാരിസണിന്റെ ആയിരക്കണക്കായ കൈയേറ്റ ഭൂമി കരമടച്ച് നിയമവിധേയമാക്കുന്നതിനുള്ള നീക്കങ്ങളാണ് നടത്തുന്നതെന്നും കൈയേറ്റമൊഴിപ്പിക്കുമെന്ന ഇടതുമുന്നണി വാഗ്ദാനം പൊള്ളയാണെന്നു വ്യക്തമായിരിക്കുകയാണെന്നും റോയി അറയ്ക്കൽ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP