Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കശ്മീരിൽ സൈനികർ കൊല്ലപ്പെട്ട സംഭവം: എസ്.ഡി.പി.ഐ അപലപിച്ചു സുരക്ഷാ വീഴ്ച അന്വേഷിക്കണം

ന്യൂഡൽഹി: കശ്മീരിൽ പുൽവാമയിലെ അവന്തിപ്പൊറയിൽ സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട സംഭവത്തെ എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസി അപലപിച്ചു. സൈനികരുടെ മരണവാർത്ത ഹൃദയഭേദകമാണെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഫൈസി വാർത്താക്കുറിപ്പിൽ പറഞ്ഞു. ഇത്തരത്തിലുള്ള ആക്രമണങ്ങൾ അസാനിപ്പിക്കുന്നതിന് നമ്മുടെ സൈന്യത്തിന്റെ സർവ ശക്തിയുമുപയോഗിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ദാരുണമായ സംഭവത്തിൽ കേന്ദ്രസർക്കാർ ചില ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടുണ്ട്. അവധി കഴിഞ്ഞെത്തിയ 2500 സിആർപിഎഫ് ജവാന്മാരെ 78 സൈനീകവാഹനങ്ങളിലാക്കി കൂട്ടത്തോടെ കൊണ്ടുപോയപ്പോൾ എന്തുകൊണ്ട് ആവശ്യമായ സുരക്ഷ നൽകിയില്ല.

ചെക്ക്‌പോസ്റ്റുകളിലും ദേശീയപാതയിലും ആവശ്യമായ സുരക്ഷാ പരിശോധന നടത്താതിരുന്നതെന്തുകൊണ്ടാണ്. അക്രമി ഉപയോഗിച്ച സ്‌കോർപിയോ വാഹനത്തെ എങ്ങനെ പരിശോധനകൾ ഇല്ലാതെ കയറ്റിവിട്ടു. ഐ.ബി, റോ തുടങ്ങിയ രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് ആക്രമണം മുൻകൂട്ടി കണ്ടെത്താനാവാതിരുന്നതെന്തുകൊണ്ടാണ്. സുരക്ഷാ വീഴ്ചയാണ് ഈ ദാരുണ സംഭവത്തിന് കാരണമാക്കിയതെന്ന് ഗവർണർ സത്യപാൽ മാലിക് തന്നെ വ്യക്തമാക്കിയിരിക്കുന്നു. താഴ് വരയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് രാഷ്ട്രീയ ഉഭയകക്ഷി ചർച്ചകൾക്ക് നിയോഗിക്കപ്പെട്ട പാനലിന് എന്തുസംഭവിച്ചു തുടങ്ങിയ ചോദ്യങ്ങൾക്ക് പ്രധാനമന്ത്രിയുടെ ഓഫിസും ദേശീയ സുരക്ഷാ ഉപദേഷ്ടാവും മറുപടി പറയണമെന്നും ഫൈസി ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം ദാരുണമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ അന്വേഷണവും പരിഹാരനടപടികളും ഉണ്ടാവണം. കശ്മീരിലെ നിലയ്ക്കാത്ത പ്രക്ഷോഭങ്ങൾ അവസാനിപ്പിക്കാൻ രാഷ്ട്രീയ പരിഹാരം ഉണ്ടാവണം. ശക്തവും സത്വരവുമായ സൈനീക നീക്കത്തിലൂടെയും ബന്ധപ്പെട്ട കക്ഷികളുമായുള്ള ചർച്ചയിലൂടെയും രാഷ്ട്രീയ പരിഹാരം കാണാൻ സർക്കാർ തയ്യാറാവണമെന്നും ഫൈസി ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP