Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാനായിക്കുളം ഭരണകൂട ഭീകരത:പൊലീസ് വേട്ട ആർക്കുവേണ്ടിയായിരുന്നുവെന്ന് കോടിയേരി വ്യക്തമാക്കണം : എസ്ഡിപിഐ

കോഴിക്കോട്: പാനായിക്കുളം വ്യാജ കേസ് മെനഞ്ഞ് നിരപരാധികളായ യുവാക്കളെ വേട്ടയാടിയത് ആരുടെ താൽപ്പര്യപ്രകാരമായിരുന്നെന്ന് അന്ന് സംസ്ഥാന ആഭ്യന്ത്രമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി പി അബ്ദുൽ ഹമീദ് ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രചാരണം നടത്തി ഓഡിറ്റോറിയത്തിൽ നടത്തിയ സെമിനാറിനെ ഭീകരക്യാംപായി ചിത്രീകരിച്ച് ഒരു സമൂഹത്തെയാകെ വേട്ടയാടാൻ കളമൊരുക്കുകയായിരുന്നു. ചില വർഗീയ ഭ്രാന്തുപിടിച്ച മാധ്യമങ്ങളെയും വംശീയ ചിന്താഗതിക്കാരായ പൊലീസിലെ ചിലരേയും കൂട്ടുപിടിച്ചാണ് വേട്ടക്ക് തുടക്കമിട്ടത്. കേസ് കെട്ടിച്ചമച്ചതാണെന്നു കണ്ടെത്തി നിരപരാധികളായ യുവാക്കൾക്ക് ജാമ്യം നൽകിയ മജിസ്‌ട്രേറ്റിനെപോലും മുസ്്‌ലിം ആയി എന്ന ഒറ്റക്കാരണത്താൽ വേട്ടയാടി. പിന്നീട് പ്രത്യേക അന്വേഷ സംഘത്തിനും എൻഐഎക്കും കൈമാറുകവഴി ന്യൂനപക്ഷ വിഭാഗത്തെ തന്നെ വേട്ടയാടാൻ ഇടതുസർക്കാരും കോടിയേരിയും ഗൂഢാലോചന നടത്തുകയായിരുന്നു.

സംഘപരിവാരത്തെ പോലും വെല്ലുന്ന തരത്തിൽ വ്യാജ കേസ് ചമച്ച് ഭരണകൂട ഭീകരത സൃഷ്ടിച്ച കോടിയേരി ന്യൂനപക്ഷ സംരക്ഷകരല്ല ന്യൂനപക്ഷ വഞ്ചകരാണെന്ന് ഒരിക്കൽകൂടി തെളിഞ്ഞിരിക്കുകയാണ്. ന്യൂനപക്ഷ സംരക്ഷകരെന്ന വായ്ത്താരിയിലൂടെ അവരുടെ ന്യൂനപക്ഷ വേട്ട മറച്ചുപിടിക്കാൻ നടത്തുന്ന ശ്രമം പൊതുസമൂഹം തിരിച്ചറിയണം. അഭ്യസ്തവിദ്യരായ യുവാക്കളുടെ 13 വർഷം കിരാതമായ പൊലീസ് വേട്ടയിലൂടെ നഷ്ടപ്പെടുത്തിയതിന് അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP