Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ്ഡിപിഐ കരുത്ത് തെളിയിക്കും; ഇരുമുന്നണികളുടെയും ഫാഷിസ്റ്റ് വിരുദ്ധതയുടെസത്യസന്ധത നിർണയിക്കുന്ന തിരഞ്ഞെടുപ്പ്; മൂവാറ്റുപുഴ അശ്റഫ് മൗലവി

എസ്ഡിപിഐ കരുത്ത് തെളിയിക്കും; ഇരുമുന്നണികളുടെയും ഫാഷിസ്റ്റ് വിരുദ്ധതയുടെസത്യസന്ധത നിർണയിക്കുന്ന തിരഞ്ഞെടുപ്പ്; മൂവാറ്റുപുഴ അശ്റഫ് മൗലവി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യഥാർത്ഥ ബദൽ എന്ന പ്രമേയവുമായി ജനവിധി തേടുന്ന എസ്ഡിപിഐ മൽസരിക്കുന്ന മണ്ഡലങ്ങളിൽ കരുത്ത് തെളിയിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മൂവാറ്റുപുഴ അശ്റഫ് മൗലവി വ്യക്തമാക്കി. 

മോദിയുടെ നേതൃത്വത്തിലുള്ള ഫാഷിറ്റ് ഭരണത്തിന് അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്. അഞ്ച് വർഷം രാജ്യം ഭരിച്ച പാർട്ടിക്ക് ഭരണനേട്ടങ്ങളൊന്നും ജനങ്ങളുടെ മുമ്പിൽ വെക്കാനില്ല. അതിനാലവർ മതവും വിശ്വാസവും പ്രചാരണ വിഷയമാക്കുകയാണ്.

കേവലം ഒരു ഓർഡി നൻസിലൂടെ പരിഹരിക്കാവുന്ന വിഷയത്തെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയ ആയുധമാക്കിയ ബിജെപിയുടെ കാപട്യം പൊതുസമൂഹം തിരിച്ചറിയും. മോദി ഭരണം അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഇരുമുന്നണികളും പരസ്പരം മൽസരിച്ച് ഫാഷിസത്തിന് നേട്ടമുണ്ടാക്കുകയാണ്. ബിജെപിക്ക് മുൻതൂക്കം അവകാശപ്പെടുന്ന മണ്ഡലങ്ങളിൽ പരസ്പര ധാരണയിൽ അവരുടെ മുന്നേറ്റത്തെ തടഞ്ഞുനിർത്താൻ ഇരുമുന്നണികളും തയ്യാറാവണം.

ബിജെപിക്ക് ഗുണകരമാവാനിടയുള്ള എല്ലാ മണ്ഡലത്തിലും മൽസരരംഗത്തുനിന്ന് മാറിനിന്ന് ഫാഷിസ്റ്റ് വിരുദ്ധത പ്രകടമാക്കുന്ന പാർട്ടിയാണ് എസ്ഡിപിഐ. രാജ്യത്തെ സ്‌നേഹിക്കുന്ന എല്ലാവരും ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ അണിചേർന്ന് ബിജെപി മുന്നേറ്റത്തെ തടയാനുപകരിക്കുന്ന തരത്തിൽ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും അശ്റഫ് മൗലവി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP