Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രളയ സെസ് അടിയന്തരമായി പിൻവലിക്കണം: എസ്ഡിപിഐ

സ്വന്തം ലേഖകൻ

 കോഴിക്കോട്: 2018 ലെ പ്രളയത്തിന്റെ പേരിൽ ഓഗസ്റ്റ് ഒന്നു മുതൽ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രളയ സെസ് അടിയന്തരമായി പിൻവലിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി ആവശ്യപ്പെട്ടു. പ്രളയ സെസ് ഏർപ്പെടുത്തി രണ്ടാഴ്ച പിന്നിടുന്നതിനു മുമ്പു തന്നെ സംസ്ഥാനത്തെ വീണ്ടും തീരാ കെടുതിയിലാഴ്‌ത്തി പ്രളയം കടന്നു വന്നിരിക്കുകയാണ്.

അതിജീവനത്തിനായി നെടുവീർപ്പിടുന്ന കേരളത്തിലെ ജനങ്ങളുടെ ചുമലിൽ നിന്ന് സെസിന്റെ അമിത ഭാരം പിൻവലിക്കാൻ സർക്കാർ തയ്യാറാവണം. പ്രതിവർഷം 500 കോടി രൂപ സമാഹരിക്കുന്നതിന് 928 ഉൽപന്നങ്ങൾക്ക് സെസ് ഏർപ്പെടുത്തിയത് സംസ്ഥാനത്ത് വലിയ വിലക്കയറ്റത്തിനാണ് ഇടയാക്കിയിരിക്കുന്നത്. ഒരു വർഷത്തിനുള്ളിൽത്തന്നെ വീണ്ടുമെത്തിയ പ്രളയം സംസ്ഥാനത്തെ നിരവധി ജീവനെടുക്കുകയും ആയിരക്കണക്കിന് കുടുംബങ്ങളെ പെരുവഴിയിലാക്കിയിരിക്കുകയുമാണ്.

ദുരന്തത്തെ അതിജീവിക്കുന്നതിന് ജനങ്ങൾ ഒന്നടങ്കം വിഭവ സമാഹരണത്തിലൂടെയും സേവനപ്രവർത്തനങ്ങളിലൂടെയും അഹോരാത്രം പ്രയത്നിക്കുമ്പോൾ പ്രളയസെസിലൂടെയുള്ള അമിത ഭാരം ലഘൂകരിക്കേണ്ടത് ജനാധിപത്യസർക്കാരിന്റെ ബാധ്യതയാണെന്നും മജീദ് ഫൈസി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP