Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഖനന നിരോധനം പിൻവലിച്ച നടപടി:സംസ്ഥാന സർക്കാർ ക്വാറി മാഫിയകളുടെ ഏജന്റാവരുത്- എസ്ഡിപിഐ

ഖനന നിരോധനം പിൻവലിച്ച നടപടി:സംസ്ഥാന സർക്കാർ ക്വാറി മാഫിയകളുടെ ഏജന്റാവരുത്- എസ്ഡിപിഐ

സ്വന്തം ലേഖകൻ

കോഴിക്കോട്: സംസ്ഥാനത്ത് മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും നിരവധിയാളുകളുടെ ജീവനെടുത്തതിനെത്തുടർന്ന് ഏർപ്പെടുത്തിയ ഖനന നിരോധനം ധൃതിപിടിച്ച് നീക്കിയതിലൂടെ തങ്ങൾ ഭരിക്കുന്നത് ക്വാറി മാഫിയകളുടെ താൽപ്പര്യം സംരക്ഷിക്കാനാണെന്ന് പിണറായി സർക്കാർ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി തുളസീധരൻ പള്ളിക്കൽ വാർത്താക്കുറിപ്പിൽ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ലക്ഷക്കണക്കിന് മനുഷ്യ ജീവനേക്കാൾ സർക്കാരിന് പ്രധാനം ക്വാറി മാഫിയകളാണ്. ശാസ്ത്രീയമായ ഒരു പഠനവും നടത്താതെയാണ് നിരോധനം പിൻവലിച്ചിരിക്കുന്നത്.

പശ്ചിമഘട്ടത്തിലെ പാറക്വാറികൾ ഉയർത്തുന്ന ഭീഷണി മാധവ് ഗാഡ്ഗിലടക്കമുള്ള വിദഗ്ദ്ധർ നിരവധി തവണ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തവണത്തെ ദുരന്തങ്ങളുടേയും കാരണങ്ങളിലൊന്നായി പരിസ്ഥിതി ശാസ്ത്രജ്ഞർ ഉന്നയിക്കുന്നത് ഖനനം തന്നെയാണ്. പാറഖനന നിരോധനത്തിനാധാരമായ കവളപ്പാറയിലും പുത്തുമലയിലും കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് നിരോധനം സർക്കാർ പിൻവലിക്കുന്നത്. സംസ്ഥാനത്ത് 750 ക്വാറികൾ അനുമതിയോടെ പ്രവർത്തിക്കുമ്പോൾ 5924 ക്വാറികൾ അനുമതിയില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിയമവിരുദ്ധ ക്വാറികൾക്കെതിരേ ചെറുവിരലനക്കാൽ ആർജ്ജവമില്ലാത്ത സർക്കാരാണ് സംസ്ഥാനത്തെ ജനങ്ങളുടെ ജീവന് ഭീഷണിയുയർത്തി ഖനന നിരോധനം പിൻവലിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണെന്നും തുളസീധരൻ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP