Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യം അപമാനിക്കപ്പെട്ട 25 വർഷം; എസ് ഡി പി ഐ മണ്ഡലം കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണ

രാജ്യം അപമാനിക്കപ്പെട്ട 25 വർഷം; എസ് ഡി പി ഐ മണ്ഡലം കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണ

കോഴിക്കോട്: ബാബരി മസ്ജിദ് പുനർനിർമ്മിക്കുക. രാജ്യത്തെ പുനർ നിർമ്മിക്കുക എന്നാവശ്യപ്പെട്ടുക്കൊണ്ട് എസ്.ഡി.പി.ഐ ഡിസംബർ 6 ന് മണ്ഡലം തലങ്ങളിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ മനോജ്കുമാർ അറിയിച്ചു.

മതേതര ഇന്ത്യക്ക് തീരാ കളങ്കം തീർത്ത് ബാബരി മസ്ജിദ് തകർത്ത് കാൽ നൂറ്റാണ്ടു തികയുമ്പോഴും രാജ്യത്തിന്റെ നിയമ വ്യവസ്ഥയെയും ഭരണ സംവിധാനങ്ങളേയും വെല്ലു വിളിച്ച് നടത്തിയ അക്രമണത്തിന്റെ പ്രതികളിലൊരാൾ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. 1992 ഡിസംബർ 6 ന് മുതിർന്ന ആർ.എസ്.എസ് ബിജെപി നേതാക്കളുടെ നേതൃത്വത്തിലാണ് ബാബരി മസ്ജിദ് തകർത്തത്. ബാബരി മസ്ജിദ് പുനർ നിർമ്മിച്ചു നൽകുമെന്ന് അന്നത്തെ സർക്കാർ ലോകത്തിന് ഉറപ്പു നൽകിയെങ്കിലും 25 വർഷങ്ങൾക്കിപ്പുറവും ആ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല.

ബാബരി മസ്ജിദ് തകർത്തതിൽ കുറ്റക്കാരാണെന്ന് ലിബർഹാൻ കമ്മീഷൻ കണ്ടെത്തിയവർക്കെതിരെ നടപടിയെടുക്കാനോ നീതി നിർവ്വഹണം സാധ്യമാക്കാനോ ഒരു സർക്കാരും ശ്രമിച്ചിട്ടില്ലെന്നത് രാജ്യത്തിന്റെ മതേതര കാഴ്‌ച്ചപ്പാടിനെ മങ്ങലേൽപ്പിക്കുന്ന നടപടിയാണ്. ബാബരി മസ്ജിദിന്റെ പുനർ നിർമ്മാണത്തിലൂടെ മാത്രമേ രാജ്യത്തിന്റെ മതേതരത്വം ഉയർത്തിപ്പിടിക്കാൻ സാധിക്കുകയുള്ളു. അതിനാൽ എസ്.ഡി.പി.ഐ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികൾക്ക് മുഴുവൻ മതേതര വിശ്വാസികളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നതായും എം.കെ മനോജ്കുമാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP