Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അറബിക് സർവ്വകലാശാല അനാവശ്യ വിവാദങ്ങൾ ദുരുദ്ദേശപരം; അഡ്വ.കെ.എം അഷ്‌റഫ്

അറബിക് സർവ്വകലാശാല അനാവശ്യ വിവാദങ്ങൾ ദുരുദ്ദേശപരം; അഡ്വ.കെ.എം അഷ്‌റഫ്

കോഴിക്കോട്: യു.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനമായ അറബിക് സർവകലാശാല ഒരു മന്ത്രിസഭാ തീരുമാനത്തിലൂടെ നടപ്പാക്കാമെന്നിരിക്കെ അനാവശ്യ വിവാദങ്ങൾക്ക് വഴിവെക്കുന്നത് ദുരുദ്ദേശപരമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.എം അഷ്‌റഫ്.
കാലടി സംസ്‌കൃത സർവകലാശാല ഉൾപ്പെടെ ഇതര ഭാഷ സർവകലാശാലകൾക്ക് ഒന്നും ഉണ്ടാകാത്ത വിവാദമാണ് അറബിക് സർവ്വകലാശാലയുമായി ബന്ധപ്പെട്ട് ഉയർന്നുവന്നത്. സംസ്ഥാനത്ത് വളർന്നുവരുന്ന അസഹിഷ്ണതയും വർഗ്ഗീയ ധ്രുവീകരണത്തിന്റെയും തീവ്രതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. തീരുമാനം നടപ്പിലാക്കേണ്ട എക്‌സിക്ക്യൂട്ടീവിന്റെ തലപ്പത്തിരിക്കുന്നവർ തന്നെ വിവാദങ്ങൾക്ക് തിരികൊളുത്തുന്നത് ഗവൺമെന്റ് ഗൗരവത്തിൽ കാണേണ്ടതുണ്ട്.

രാജ്യത്ത് ജാതി മത ഭേധമന്യേ എല്ലാ വിഭാഗം ജനങ്ങളും വിശിഷ്യ പ്രവാസി സമൂഹവും കൈകാര്യം ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്നു. അറബിക് ഭാഷ സർവകലാശാലക്കുവേണ്ടി ഒരു പ്രത്യേക സമൂദായം രംഗത്ത് വരേണ്ടിവന്ന ദുരവസ്ഥ ഒരു ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലന്നും സംസ്‌കൃത സർവ്വകലാശാല രൂപീകരണത്തോടൊപ്പം അറബിക് സർവ്വകലാശാല രൂപീകരിക്കാതിരുന്നത്  മുസ്‌ലിം ലീഗിന്റെ നയപരമായ വീഴ്‌ച്ചയാണെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP