Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജി.പി.എസ് നിർബന്ധമാക്കൽ ഉത്തരവ് പിൻവലിക്കണം - എസ്ഡിറ്റിയു

കോഴിക്കോട്: ഓട്ടോറിക്ഷ ഒഴികെയുള്ള മുഴുവൻ വാഹനങ്ങൾക്കും ജിപിഎസ് നിർബന്ധമാക്കിയ മോട്ടോർ വാഹന വകുപ്പിന്റെ ഉത്തരവ് പുനഃപരിശോധി ക്കണമെന്ന് സോഷ്യൽ ഡമോക്രാറ്റിക് ട്രേഡ് യൂണിയൻ (എസ്ഡിറ്റിയു) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

സുപ്രിം കോടതി നിർദ്ദേശപ്രകാരം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ നിർദ്ദേശങ്ങൾ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും നിർബന്ധമാക്കാത്ത സഹചര്യത്തിൽ യാതൊരു പരിശോധനയോ, കൂടിയാലോചനയോ ഇല്ലാതെ നടപ്പിലാക്കാൻ ശ്രമിക്കുന്നത് തൊഴിലാളി സംരക്ഷകരെന്ന് അവകാശപ്പെടുന്ന ഇടത് സർക്കാരിന് ഭൂഷണമല്ല.

ജിപിഎസ് ഘടിപ്പിക്കുന്നതിന് കുടുതൽ സമയം നൽകുമെന്ന് സർക്കാർ പറയുമ്പോൾ ഇതിന്റെ പേരിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തടഞ്ഞുവെക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെയും, പെറ്റി കേസ് രജിസ്റ്റർ ചെയ്യുന്ന പൊലീസിന്റെയും സർക്കാർ വിരുദ്ധ നിലപാട് തിരുത്തിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാവണെമെന്നും യോഗം ആവശ്യപ്പെട്ടു.

ജിപിഎസ് നിർബന്ധമാക്കൽ നടപടി പുനഃപരിശോധിക്കുക, ക്രമാതീതമായി നിര ന്തരമുയരുന്ന ടാക്സ്, ഇൻഷ്വുറൻസ് പ്രീമിയം വർധനവ് വ്യക്തമായ മാനദണ്ഡ ങ്ങളുടെ അടിസ്ഥാനത്തിൽ ക്രമപ്പെടുത്തുക: ക്ഷേമനിധി ആനുകൂല്യ ങ്ങളുടെ കാലതാമസം ഒഴുവാക്കുക മോട്ടോർ മേഖലയെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വ്യാപകമായി ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുവാനും യൂണിയൻ തീരുമാനിച്ചു.

സംസ്ഥാന പ്രസിഡന്റ് എ.വാസു അധ്യക്ഷത വഹിച്ചു. നൗഷാദ് മംഗലശ്ശേരി, പിപി മൊയ്തീൻകുഞ്ഞ്, ബാബു മണി കരുവാരക്കുണ്ട്, അഡ്വ. എ.എ റഹിം സംസാരിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP