Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെരുവന്താനം സെന്റ് ആന്റണിസ് കോളേജിൽ ലഹരിവിരുദ്ധ സെമിനാർ ആർദ്രം 2019 സംഘടിപ്പിച്ചു

പെരുവന്താനം സെന്റ് ആന്റണിസ് കോളേജിൽ ലഹരിവിരുദ്ധ സെമിനാർ ആർദ്രം 2019 സംഘടിപ്പിച്ചു

പെരുവന്താനം: ലഹരിയുടെ പിടിയിൽ അകപ്പെടുന്ന യുവ ജനങ്ങളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്നതായും,ഇതിൽ മാതാപിതാക്കൾക്കും ,സമൂഹത്തിനും വലിയ ഉത്തരവാദിത്വമുള്ളതാണ് എന്നും പീരുമേട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം .എൻ ,ശിവപ്രസാദ് പറഞ്ഞു.വിദ്യാഭ്യസ സ്ഥാപനങ്ങളുടയും,സമൂഹത്തിന്റെയും ജാഗ്രതയിലൂടെ മാത്രമേ ഈ വിപത്തിനു പരിഹാരം കാണാൻ കഴിയു. ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പെരുവന്താനം സെന്റ് ആന്റണിസ് കോളേജിൽ സംഘടിപ്പിച്ച സെമിനാർ ആർദ്രം 2019 ഉദ്ഘടാനം ചെയ്യുകയായിരുന്നു അദ്ദേഹം .

സെന്റ് ആന്റണിസ് കോളേജ് നാഷണൽ സർവീസ് യൂണിറ്റിന്റെയും ,എക്സൈസ് ഡിപ്പാർട്‌മെന്റിന്റെയും സംയുകത ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ടോമി ഡൊമിനിക് അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രിൻസിപ്പൽ ജോളി ജോസഫ് ,അദ്ധ്യാപകരായ ബേസിൽ പി .എൻ ,ബോബി കെ മാത്യു ,റോഷ്നി ചാക്കോ എന്നിവർ പ്രസംഗിച്ചു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP