Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മനുഷ്യൻ ചന്ദ്രനിലിറങ്ങിയതിന്റെ അരനൂറ്റാണ്ട് ആഘോഷം; ശാസ്ത്ര സെമിനാർ സംഘടിപ്പിച്ചു

മനുഷ്യൻ ചന്ദ്രനിലിറങ്ങിയതിന്റെ അരനൂറ്റാണ്ട് ആഘോഷം; ശാസ്ത്ര സെമിനാർ സംഘടിപ്പിച്ചു

1969 ജൂലൈ 21 ന് മനുഷ്യൻ ആദ്യമായി ചന്ദ്രനിലിറങ്ങിയതിന് അമ്പതാം വാർഷികത്തോടനുബന്ധിച്ച് കേരള സയൻസ് & ടെക്‌നോളജി, ആസ്‌ട്രോ കേരള, ബ്രേക് ത്രൂ സയൻസ് സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 10, 11, 12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി ശാസ്ത്ര സെമിനാർ സംഘടിപ്പിച്ചു. പ്ലാനറ്റേറിയം ഡയറക്ടർ അരുൾ ജറാൾഡ് പ്രകാശ് സെമിനാർ ഉദ്ഘാടനം ചെയ്തു.

IIST അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ സരിത വിഗ് അപ്പോളോ-11 ദൗത്യത്തെക്കുറിച്ചും അതിന് പിന്നണിയിൽ നടന്ന വർഷങ്ങൾ നീണ്ട തയ്യാറെടുപ്പിനെക്കുറിച്ചും സംസാരിച്ചു. ഇന്ത്യയുടെ ചന്ദ്രയാൻ 1, 2 ദൗത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അവർ കുട്ടികളുമായി പങ്ക് വച്ചു.
തുടർന്ന് VSSC ശാസ്ത്രജ്ഞനും IIST അഡ്ജങ്റ്റ് പ്രൊഫസറുമായ ഡോക്ടർ പി. രവീന്ദ്രനാഥ് അപ്പോളോ തുടങ്ങി ചന്ദ്രയാൻ വരെ വിവിധ ബഹിരാകാശ ദൗത്യങ്ങളിൽ ഉപയോഗിച്ച വാർത്താ വിനിമയ മാർഗ്ഗങ്ങളെക്കുറിച്ച് കുട്ടികൾക്ക് വിശദീകരിച്ചു.ഗോപകുമാർ, ഷാജി ആൽബർട്ട് , ആദർശ് എന്നിവരും ചടങ്ങിൽ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP