Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പെൺകുട്ടികളെ വളഞ്ഞിട്ട് അക്രമിക്കുന്ന എസ്.എഫ്.ഐ ഗുണ്ടായിസത്തിനെതിരെ ഇന്ന് കോഴിക്കോട് പെൺ പ്രതിരോധം

പെൺകുട്ടികളെ വളഞ്ഞിട്ട് അക്രമിക്കുന്ന എസ്.എഫ്.ഐ ഗുണ്ടായിസത്തിനെതിരെ ഇന്ന് കോഴിക്കോട് പെൺ പ്രതിരോധം

കോഴിക്കോട്: കാമ്പസുകളിൽ പെൺകുട്ടികളെ വളഞ്ഞിട്ട് അക്രമിക്കുന്ന എസ്.എഫ്.ഐ ഗുണ്ടായിസത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'പെൺ പ്രതിരോധം' ഒക്ടോബർ 5 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു നടക്കുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മടപ്പള്ളി ഗവൺമെന്റ് കോളേജിൽ കാമ്പസിലും തെരുവിലും പെൺകുട്ടികളെ ആയുധങ്ങളുമായി അക്രമിച്ച എസ്.എഫ്.ഐ അതിക്രമങ്ങളെ കേരളത്തിലെ വനിതാ സാമൂഹിക പ്രവർത്തകർ വിചാരണ ചെയ്യും. കേരളത്തിലെ വനിതാ സാംസ്‌കാരിക-രാഷ്ട്രീയ പ്രവർത്തകരും മാധ്യമപ്രവർത്തകരും വിവിധ കാമ്പസുകളിൽ എസ് എഫ് ഐ മർദനത്തിനിരയായ വിദ്യാർത്ഥിനികളും പരിപാടിയിൽ പങ്കെടുക്കും.

കാമ്പസുകളിൽ ജനാധിപത്യത്തെ കശാപ്പുചെയ്ത് ഏകാധിപത്യ നിലപാടുമായി കേരളത്തിലെ എസ്.എഫ്.ഐ മുന്നോട്ടു പോവുകയാണ്. ആധിപത്യം നിലനിർത്താൻ വേണ്ടി നടത്തുന്ന അക്രമ പരമ്പരകളുടെ ഇരകൾ എസ് എഫ് ഐയിതര സംഘടനകളിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥികളാണ്. ആൺകുട്ടികളെ മർദ്ദിച്ചും പെൺകുട്ടികളെ ഭീഷണിപ്പെടുത്തിയും കള്ളക്കേസുകൾ നൽകിയും അനാശ്യാസം ആരോപിച്ചും എസ്.എഫ്.ഐ എതിർശബ്ദങ്ങളെ ഒതുക്കാൻ ശ്രമിക്കുന്നതിന് നിരവധി കാമ്പസ് അനുഭവങ്ങൾ സാക്ഷിയാണ്. ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന എം.ജി സർവകലാശാലയിൽ ഫ്രറ്റേണിറ്റി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ആദിവാസി വിദ്യാർത്ഥിനി ബിബിതയ്ക്ക് എതിരെ അനാശ്യാസ ആരോപണമുന്നയിച്ച് എസ് എഫ് ഐ പോസ്റ്റർ കാമ്പയിനിങ് നടത്തിക്കൊണ്ടിരിക്കുന്നു. പെൺകുട്ടികൾക്കെതിരെ അസഭ്യവർഷം നടത്തുന്നതിൽ യാതൊരു മടിയും കാണിക്കാത്തവർ ഇപ്പോൾ അവരെ കായികമായും കൈകാര്യം ചെയ്യാൻ തുടങ്ങിയിരിക്കുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, കണ്ണൂർ യൂണിവേഴ്സിറ്റി കാമ്പസ്, നാട്ടകം ഗവ.കോളേജ്, പാലയാട് സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് എന്നിവിടങ്ങളിൽ ഇത്തരം സംഭവങ്ങൾ നേരത്തേ ഉണ്ടായിട്ടുണ്ട്.

കാമ്പസിന് പുറത്തു തെരുവിൽ പോലും പെൺകുട്ടികൾ അക്രമിക്കപ്പെടുകയാണ്. മടപ്പള്ളി കോളേജിലെ സൽവ അബ്ദുൽ ഖാദർ , സഫ്വാന, തംജിദ എന്നിവരെ തെരുവിൽ അക്രമിച്ചത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. പെണ്കുട്ടികളെ മർദിക്കുന്നത് ചോദ്യം ചെയ്ത നാട്ടുകാരെയും എസ് എഫ് ഐ അക്രമിച്ചു. അക്രമത്തിനു നേതൃത്വം കൊടുക്കുന്നത് യൂണിറ്റ് ഭാരവാഹികളും യൂണിയൻ ഭാരവാഹികളുമാണ്. നഗ്‌നമായ നിയമലംഘനം നടത്തിയിട്ടും ഭരണകൂടം പ്രതികളെ സംരക്ഷിക്കുകയാണ്. വിദ്യാർത്ഥിനികൾ നൽകിയ പരാതികൾ പോലും അർഹിക്കുന്ന ഗൗരവത്തിൽ പരിഗണിക്കുന്നില്ല. പ്രിൻസിപ്പൾ അടക്കമുള്ള സ്ഥാപനാധികാരികളും എസ് എഫ് ഐക്ക് കൂട്ടുനിൽക്കുന്നു. ജനാധിപത്യത്തിനകത്ത് സ്ത്രീകൾക്ക് ഇടമില്ലെന്ന എസ്.എഫ് ഐ തിട്ടൂരം അംഗീകരിക്കാനാവില്ല. കേവല ഗുണ്ടാ പാർട്ടിയായ എസ്.എഫ്.ഐ യുടെ സ്ത്രീവിരുദ്ധ രാഷ്ട്രീയത്തിനെതിരെ കാമ്പസുകൾക്കകത്തും പുറത്തും കൂട്ടായ ശബ്ദങ്ങൾ ഉയരേണ്ടതുണ്ട്. പരിപാടിയിൽ ലതികാ സുഭാഷ്, ശ്രീജ നെയ്യാറ്റിൻകര (വെൽഫെയർ പാർട്ടി) കെ കെ രമ, കെ അജിത, ജബീന ഇർഷാദ്, സ്‌നേഹ ആർ വി (കെ എസ് യു) ഗോമതി (പെമ്പിളൈ ഒരുമൈ) അഡ്വ ഫാത്തിമ തഹ് ലിയ (ഹരിത) ഫസ്‌ന മിയാൻ (ജി ഐ ഒ), ജാസ്മിൻ പി കെ, തമന്ന സുൽത്താന ( ഫ്രറ്റേണിറ്റി മൂവ്‌മെന്റെ്), സോഫിയ ജോസ്, സുമ റാണിപുരം, സൽവ അബ്ദുൽഖാദർ, തംജീദ കെ വി, സഫ് വാന എന്നിവർ പങ്കെടുത്തു സംസാരിക്കും...

സമയം: വൈകുന്നേരം 4 മണി
സ്ഥലം : കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ്

വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുത്തവർ:
1. തമന്ന സുൽത്താന
(സംസ്ഥാന സെക്രട്ടറി, ഫ്രറ്റേണിറ്റി മൂവ്‌മെന്റെ് കേരള)
2.സുഫാന ഇസ്ഹാക്ക്
(ഫ്രറ്റേണിറ്റി മൂവ്‌മെന്റെ് ജില്ലാ ജനറൽ സെക്രട്ടറി)
3. സുബൈദ കക്കോടി
( വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ്)
4. ചന്ദ്രിക കൊയിലാണ്ടി
(വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി)
5.ബാസില ഐ കെ
( ഫ്രറ്റേണിറ്റി മൂവ്‌മെന്റെ് ജില്ലാ സെക്രട്ടറി)
മുസ് ലിഹ് പെരിങ്ങൊളം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP