Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിക്കോൺ ഇന്ത്യ ഷോർട്ട് ഫിലിം എൻട്രികൾ ക്ഷണിച്ചു; വിജയികൾക്ക് സമ്മാനം കാമറയും കിറ്റ് ലെൻസും

നിക്കോൺ ഇന്ത്യ ഷോർട്ട് ഫിലിം എൻട്രികൾ ക്ഷണിച്ചു; വിജയികൾക്ക് സമ്മാനം കാമറയും കിറ്റ് ലെൻസും

കൊച്ചി: നിക്കോൺ ഇന്ത്യ നാലാമത് ഷോർട്ട് ഫിലിം മേക്കിങ് മത്സരത്തിനുള്ള എൻട്രികൾ ക്ഷണിച്ചു. 'ഷോർട്ട്സ് ഓൺ നിക്കോൺ' എന്ന പേരിൽ വർഷാവർഷം നടക്കുന്ന ഷോർട്ട് ഫിലിം മേക്കിങ് മത്സരത്തിൽ നിക്കോൺ ക്യാമറയിൽ ഷൂട്ട് ചെയ്ത അഞ്ച് മിനിറ്റുള്ള വീഡിയോ ആണ് അയക്കേണ്ടത്. അനുഭവങ്ങൾ (Experiences) എന്നതാണ് ഈ വർഷത്തെ പ്രമേയം.

മാർച്ച് 15 ആണ് അവസാന തീയതി. ജേതാവിന് Nikon Z 6 Mirrorless കാമറയും 24-70 mm കിറ്റ് ലെൻസുമാണ് ആണ് സമ്മാനമായി ലഭിക്കുന്നത്. ഫസ്റ്റ് റണ്ണർ അപ്പിന് D5600 കാമറയും AF-S 18-140 mm VR ഉം സെക്കൻഡ് റണ്ണർ അപ്പിന് D3500 കാമറയും AF-P 18-55 mm VR കിറ്റ് ലെൻസുമാണ് സമ്മാനമായി ലഭിക്കുന്നത്. ഇന്ത്യയിലെവിടെയുമുള്ള 18 വയസ് പൂർത്തിയായ ആർക്കും മത്സരത്തിൽ പങ്കെടുക്കാം.

ഈ വർഷം ഷോർട്ട് ഫിലിം ചിത്രീകരിക്കാനായി നേരത്തേ തീരുമാനിച്ച പ്രകാരമുള്ള കാലയളവിൽ നിക്കോൺ ക്യാമറകൾ വാടകയ്ക്ക് നൽകും. സ്വന്തമായി ക്യാമറ ഇല്ലാത്തവർക്ക് ഇത് പ്രയോജനപ്പെടുത്താം. ക്യാമറ വാടകയ്ക്ക് ആവശ്യമുള്ള മത്സരാർത്ഥികൾ സ്‌ക്രിപ്റ്റും സ്റ്റോറി ബോർഡും സമർപ്പിക്കണം. സ്‌ക്രിപ്റ്റ് വിലയിരുത്തിയ ശേഷമാവും ഷോർട്ട്ലിസ്റ്റിങ് നടത്തുക.

ഫോട്ടോഗ്രഫി സംസ്‌ക്കാരത്തെ പ്രോത്സാഹിപ്പിക്കാനും വളർന്നുവരുന്ന കലാകാരന്മാർക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനും വേദി നൽകുക എന്നതാണ് 'ഷോർട്ട്സ് ഓൺ നിക്കോൺ' എന്ന മത്സരം കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് നിക്കോൺ ഇന്ത്യ എം.ഡി. സജ്ജൻ കുമാർ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്കും എൻട്രികൾ സമർപ്പിക്കാനും www.capturewithnikon.in/shortsonnikon എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP