Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വാസ്തുശാസ്ത്ര വിദഗ്ദ്ധൻ ഡോ .നിശാന്ത് തോപ്പിൽ കോട്ടയത്ത്; സയന്റിഫിക് വാസ്തു -വേദിക് ശിൽപ്പശാല 9 മുതൽ

വാസ്തുശാസ്ത്ര വിദഗ്ദ്ധൻ ഡോ .നിശാന്ത് തോപ്പിൽ കോട്ടയത്ത്;  സയന്റിഫിക് വാസ്തു -വേദിക് ശിൽപ്പശാല 9 മുതൽ

സ്വന്തം ലേഖകൻ

കേന്ദ്രഗവർമ്മെണ്ടിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന നേഷണൽ കൗൺസിൽ ഫോർ ടെക്നോളജി ആൻഡ് ട്രെയിനിങ് പ്രോഗ്രാമിന്റെ ഭാഗമായി കേരളത്തിലെ പ്രമുഖജില്ലകളിൽ വേദിക് വാസ്തു ശാസ്ത്ര പരിശീലന ശിൽപ്പശാല ആരംഭിക്കുന്നു .

തൃശ്ശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന വാസ്തുഭാരതിവേദിക് റിസർച്ച് അക്കാദമിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 9 ,10 .11 തീയതികളിൽ കോട്ടയം പുളിമൂട് ജങ്ഷനിലെ ഓർക്കിഡ് റസിഡൻസിയിൽ രാവിലെ 10
മുതൽ വൈകുന്നേരം 4 മണിവരെയായിരിക്കും സയന്റിഫിക് വാസ്തു -വേദിക് ശിൽപ്പശാല നടക്കുക . വ്യക്തി ജീവിതത്തിൽ സംഭവിക്കുന്ന എല്ലാവിധ പ്രശ്‌നങ്ങൾക്കും സ്വയം തന്നെ പരിഹാരം കണ്ടെത്താൻ പ്രാപ്തരാക്കാൻ സഹായിക്കുകയാണ് ഈ പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത് .

കഴിഞ്ഞ 28 വർങ്ങളായി വാസ്തുശാസ്ത്രരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്തുശാസ്ത്ര വിദഗ്ദ്ധൻ ഡോ .നിശാന്ത് തോപ്പിലും സംഘവുമായിരിക്കും ഈ പ്രത്യേക പരിശീലന പദ്ധതിക്ക് നേതൃത്വം നൽകുക .

മാർത്താണ്ഡം ,അപരാജിത ,പ്രജ്ഞ ,മനുഷ്യാലയചന്ദ്രിക ,അഗ്‌നിപുരാണം ,നാരദപുരാണം തുടങ്ങിയ പ്രാചീനശാസ്ത്രഗ്രന്ഥങ്ങളെ അടിസ്ഥാനമായിനടത്തുന്ന പഠനപദ്ധതിയിൽ പങ്കെടുക്കാനാഗ്രഹിക്കുകന്നവർ .കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫാറത്തിനും ഓഗസ്റ്റ് 5 ന് മുൻപ് ബന്ധപ്പെടുക 9744830888 , 9447609629

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP