Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മുത്ത് നബി മോഹിപ്പിക്കുന്ന ജീവിതം: സോളിഡാരിറ്റി കാമ്പയിന് ഉജ്ജ്വല സമാപനം

മുത്ത് നബി മോഹിപ്പിക്കുന്ന ജീവിതം: സോളിഡാരിറ്റി കാമ്പയിന് ഉജ്ജ്വല സമാപനം

പാലക്കാട്: 'മുത്ത് നബി മോഹിപ്പിക്കുന്ന ജീവിതം' എന്ന പ്രമേയത്തിൽ കഴിഞ്ഞ ഒരു മാസക്കാലമായി സംഘടിപ്പിച്ച കാമ്പയിന് ഉജ്ജ്വല സമാപനം. പാലക്കാട് മേപ്പറമ്പ് ജംഗ്ഷനിൽ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ജമാഅത്തെ ഇസ്ലാമി കേരള കൂടിയാലോചന സമിതി അംഗം അബ്ദുൽ ഹകീം നദ് വി ഉദ്ഘാടനം ചെയ്തു.

'കാലത്തിനു മുമ്പേ നടന്ന മാനവികതയുടെ മാർഗദർശകനായിരുന്നു പ്രവാചകൻ മുഹമ്മദ് നബിയെന്നും മനുഷ്യരെ തമ്മിൽ വേർതിരിക്കുന്ന മതിൽക്കെട്ടുകളെ ഇല്ലായ്യ ചെയ്ത വിമോചകനായിരുന്നു പ്രവാചകനെന്നും അദ്ദേഹം പറഞ്ഞു.

അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറുനിറച്ചുണ്ണുന്നവൻ വിശ്വാസിയല്ലെന്നും അരികു വൽക്കപ്പെട്ടവർക്ക് വേണ്ടി ധർമ്മസമരം ചെയ്യൽ വിശ്വാസത്തിന്റെ ഭാഗമാണെന്നും പഠിപ്പിച്ച മഹാനായ വിപ്‌ളവകാരിയായിരുന്നു പ്രവാചകനെന്നും അദ്ദേഹം പറഞ്ഞു.

സോളിഡാരിറ്റി ജില്ലാ പ്രസിഡണ്ട് എ.കെ.നൗഫൽ മാഷ് അധ്യക്ഷത വഹിച്ചു.
മുൻ ജില്ലാ പ്രസിഡണ്ട് ബഷീർ ഹസൻ നദ് വി മുഖ്യപ്രഭാഷണം നടത്തി.
മേപ്പറമ്പ് പ്രാദേശിക അമീർ കെ.എ.അബ്ദുസലാം സമാപന പ്രസംഗം നടത്തി.
ഏരിയാ പ്രസിഡണ്ട് ഹസനുൽ ബന്ന സ്വാഗതവും യൂണിറ്റ് സെക്രട്ടറി മൻസൂർ നാലു വീട്ടിൽ നന്ദിയും പറഞ്ഞു. സക്കീർ ഹുസൈൻ പ്രാർത്ഥന നിർവ്വഹിച്ചു. നൗഷാദ് ആലവി, ഫൈസൽ കൊപ്പം, സാജിദ് മേപ്പറംബ് എന്നിവർ നേതൃത്വം നൽകി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP