Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദാറുൽ അർഖം യൂത്ത് ലേണിങ് ഹബ്ബ് ജില്ലാതല ഉദ്ഘാടനം

ദാറുൽ അർഖം യൂത്ത് ലേണിങ് ഹബ്ബ് ജില്ലാതല ഉദ്ഘാടനം

സ്വന്തം ലേഖകൻ

പാലക്കാട്: ദാറുൽ അർഖം യൂത്ത് ലേണിങ് ഹബ് ജില്ലാതല ഉദ്ഘാടനം വല്ലപ്പുഴ പൊട്ടച്ചിറ ഹുദാ സെന്ററിൽ പണ്ഡിതനും വാഗ്മിയുമായ സയ്യിദ് ഹാശിം ഹദ്ദാദ് തങ്ങൾ നിർവഹിച്ചു.

ഔപചാരിക ഇസ്ലാമിക വിദ്യാഭ്യാസം നേടാൻ കഴിയാത്ത മുസ്ലിം യുവാക്കളുടെ ഇസ്ലാമിക പഠന പ്രവർത്തനങ്ങളുടെ ശാക്തീകരണം ലക്ഷ്യം വെച്ച് തുടങ്ങിയ പൊതു പഠന സംവിധാനമാണ് ദാറുൽ അർഖം. ഇത്തരം ഒരു സംരംഭം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, മുസ്ലിം യുവാക്കളുടെ ധാർമ്മിക നിലവാരം ഉയത്തുന്നതിന് സഹായകമാവുമെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു.

ദാറുൽ അർഖം ജില്ല കോർഡിനേറ്റർ ലുഖ്മാൻ ആലത്തൂർ അധ്യക്ഷത വഹിച്ചു. പണ്ഡിതനും സാമൂഹ്യ പ്രവർത്തകനുമായ ബഷീർ ഹസൻ നദ്വി മുഖ്യ പ്രഭാഷണം നടത്തി.

യുവാക്കളുടെ വൈജ്ഞാനിക വികാസം മുൻ നിർത്തി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ ശ്ലാഘാനീയമാണെന്ന് അദ്ദേഹം പറഞ്ഞു.ജംഇയത്തുൽ ഉലമ സംസ്ഥാന ഓർഗനൈസർ ശംസുദീൻ അൽഖാസിമി, ഡോ. അബ്ദുൽ വാസിഅ് ദർമ്മഗിരി, ഹുദാ സേവന കേന്ദ്രം ചെയർമാൻ അബ്ദുൽ ഗനി മാസ്റ്റർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ തചോട്ട് മുഹമ്മദ്, എന്നിവർ സംസാരിച്ചു. ദാറുൽ അർഖം ജില്ലാ സെക്രട്ടറി നൗഷാദ് ആലവി സ്വാഗതവും ഏരിയാ കോഡിനേറ്റർ അബ്ദുറഹ്മാൻ പാലോളി നന്ദിയും പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP