Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മധ്യപ്രദേശ് സന്തോഷ് ട്രോഫി താരം ചോലയിൽ ഫായിസ് മോനെ സോളിഡാരിറ്റി സിഗ്‌നേച്ചർ നൽകി ആദരിച്ചു

മധ്യപ്രദേശ് സന്തോഷ് ട്രോഫി താരം ചോലയിൽ ഫായിസ് മോനെ സോളിഡാരിറ്റി സിഗ്‌നേച്ചർ നൽകി ആദരിച്ചു

സ്വന്തം ലേഖകൻ

വളവന്നൂർ : മധ്യപ്രദേശ് സന്തോഷ് ട്രോഫി ടീം ഗോൾ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ട മലപ്പുറം ജില്ലയിലെ ചെറവന്നൂർ സ്വദേശി ചോലയിൽ ഫായിസ് മോനെ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് വളവന്നൂർ യൂണിറ്റ് ആദരിച്ചു. വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് നൽകുന്ന സോളിഡാരിറ്റി സിഗ്‌നേച്ചർ ജില്ലാ സെക്രട്ടറി പി പി അബ്ദുറഹിമാൻ കൈമാറി. സോളിഡാരിറ്റി പുത്തനത്താണി ഏരിയ സെക്രട്ടറി എ.പി തൊയ്യിബ് അധ്യക്ഷത വഹിച്ചു. എം. സി. ഫസലുറഹ്മാൻ, ടി.പി സജാദ്, റംഷീദ് അലി, വി. എ ഷമീം, ടി.പി ലുഖ്മാൻ, ഫായിസിന്റെ കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP