Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുന്ദരം കോളനിയിൽ സോളിഡാരിറ്റി സ്പോർട്സ് കിറ്റ് വിതരണം ചെയ്തു

സുന്ദരം കോളനിയിൽ സോളിഡാരിറ്റി സ്പോർട്സ് കിറ്റ് വിതരണം ചെയ്തു

പാലക്കാട് : പ്രളയം മൂലം ജില്ലയിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ച പ്രദേശങ്ങളിലൊന്നാണ് സുന്ദരം കോളനിയിൽ ധാരളം ഭവനങ്ങൾ നഷ്ടപ്പെടുകയും വമ്പിച്ച നാശനഷ്ടം ഉണ്ടാവുകയും ചെയ്തു. ഈ സാഹചര്യത്തിൽ അവിടെ സോളിഡാരിറ്റി ധാരാളം സേവനപ്രവർത്തനങ്ങളും സഹായങ്ങളും ചെയ്തു വരുന്നു. ഇതിന്റെ തന്നെ ഭാഗമായി സുന്ദരം കോളനിയിലെ യുവാക്കളുടെ കൂട്ടായ്മയായ ബെസ്റ്റ് ബ്രദേഴ്‌സ് ക്ലബ്ബിന് സോളിഡാരിറ്റി ജില്ലാ കമ്മിറ്റി സ്പോർട്സ് കിറ്റ് വിതരണം ചെയ്തു.

വിതരണോൽഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി ഉമ്മർ ആലത്തൂർ നിർവഹിച്ചു. കായിക അദ്ധ്വാനത്തിലൂടെയും മത്സരങ്ങളിലൂടെയും യുവാക്കൾ കൂടുതൽ കരുത്ത് ആർജിക്കുകയും സാമൂഹിക പുനർനിർമ്മാണത്തിന് ക്രിയാത്മകമായ പങ്കുവഹിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി അൽത്താഫ് സ്പോർട്സ് കിറ്റ് ഏറ്റുവാങ്ങി. സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് ഷാജഹാൻ കൊല്ലംകോട് അധ്യക്ഷതവഹിച്ചു. സോളിഡാരിറ്റി മുൻ ജില്ലാ പ്രസിഡന്റ് എം സുലൈമാൻ ,ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സമിതി അംഗം സഫിയ ഷറഫിയ, എഫ് ഐ ടി യു ദേശീയ സെക്രട്ടറി ലുഖ്മാൻ പി, കോളനി നിവാസിയായ മണികണ്ഠൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

ശമീർ പ്രർത്ഥന നിർവഹിച്ചു. സോളിഡാരിറ്റി ജില്ലാ ജനറൽ സെക്രട്ടറി ലുഖ്മാൻ ആലത്തൂർ സമാപന പ്രഭാഷണം നടത്തി. ഒലവക്കോട് ഏരിയ പ്രസിഡന്റ് ഹസനുൽ ബന്ന സ്വാഗതവും യൂണിറ്റ് പ്രസിഡന്റ് ശിഹാബ് ഒലവക്കോട് നന്ദിയും പറഞ്ഞു. റിയാസ് റെയിൽവേ കോളനി, സക്കീർ പുതുപ്പള്ളിതെരുവ്, നൗഷാദ് ആലവി, അഫ്‌സൽ പാലക്കാട് എന്നിവർ നേതൃത്വം നൽകി

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP