Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ക്ലീൻ ഇന്ത്യ സന്ദേശവുമായി സംഗീത ശ്രീധറിന്റെ സോളോ ഡ്രൈവ്

ക്ലീൻ ഇന്ത്യ സന്ദേശവുമായി സംഗീത ശ്രീധറിന്റെ സോളോ ഡ്രൈവ്

തിരുവനന്തപുരം: ക്ലീൻ ഇന്ത്യ സന്ദേശം ഗ്രാമങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യവുമായി കോയമ്പത്തൂർ സ്വദേശിനിയുടെ സോളോ ഡ്രൈവ്. ഒമാൻ മുൻ ഇ- ഗവൺമെന്റ് കൺസൾട്ടന്റ് കൂടിയായ സംഗീത ശ്രീധറാണ് തന്റെ 52-ാം വയസിൽ ഇന്ത്യൻ നഗരങ്ങളിലൂടെ തനിച്ച്് കാർ യാത്ര നടത്തുന്നത്. ക്ലീൻ ഇന്ത്യ, വൃത്തിയുള്ള ശൗചാലയം തുടങ്ങിയ ആശയങ്ങളുമായി മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനത്തിൽ ഇന്ത്യാഗേറ്റിൽ നിന്നാരംഭിച്ച യാത്ര 300 നഗരങ്ങൾ പിന്നിട്ട് ഇന്നലെ തലസ്ഥാന നഗരിയിലെത്തി.

ഇതിനോടകം 44,500 കിലോ മീറ്റർ സഞ്ചരിച്ചു. ഓരോ പ്രദേശത്തെത്തുന്ന സംഗീത പ്രാഥമിക കൃത്യം നിർവഹിക്കുന്നതിനായി പൊതുശൗചാലയങ്ങളാണ് ഉപയോഗിക്കുന്നത്. ശൗചാലയങ്ങളുടെ വൃത്തി പരിശോധിക്കുകയാണ് യാത്രയുടെ മറ്റൊരു ലക്ഷ്യം. സ്വച്ഛ് ഭാരത് പദ്ധതി യാഥാർത്ഥ്യമായതോടെ രാജ്യത്ത് നിരവധി പൊതു ശൗചാലയങ്ങൾ സംസ്ഥാന -ദേശിയ പാതകൾക്ക് സമീപം വർദ്ധിച്ചു. പലയിടങ്ങളിലും വൃത്തിയുള്ള ശൗചാലയം കാണാൻ കഴിഞ്ഞു. എന്നാൽ ചിലയിടങ്ങളിൽ വൃത്തിഹീനമായ ശൗചാലയങ്ങൾ ഉണ്ടെന്നും യാത്രയിലൂടെ ബോധ്യമായി. ചില സ്ഥലങ്ങളിൽ ശൗചാലയങ്ങൾ ഉണ്ടെങ്കിലും ജല ദൗർലഭ്യം പ്രധാന വെല്ലുവിളിയാണെന്നും സംഗീത തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേ സമയം തലസ്ഥാനം വൃത്തിയുടെ കാര്യത്തിൽ മുന്നിട്ടു നിൽക്കുന്നുവെന്നും സംഗീത അഭിപ്രായപ്പെട്ടു.

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വനിതകൾക്ക് തനിച്ച് യാത്ര ചെയ്യാൻ ഇന്ത്യൻ നഗരം സുരക്ഷിതമാണെന്നും സംഗീത അഭിപ്രായപ്പെട്ടു. തലസ്ഥാനത്ത് എത്തിയ സംഗീത കവടിയാർ കൊട്ടാരത്തിൽ എത്തി അശ്വതി ഗൗരി ബായ് തമ്പുരാട്ടിയുമായി കൂടിക്കാഴ്‌ച്ച നടത്തി. 21 വരെ തിരുവനന്തപുരത്ത് പര്യടനം നടത്തുന്ന ഇവർ കുടുംബശ്രീ പ്രവർത്തകരുമായും സ്‌കൂൾ- കോളജ് വിദ്യാർത്ഥികളുമായും കൂടിക്കാഴ്‌ച്ച നടത്തി ക്ലീൻ ഇന്ത്യ ആശയങ്ങൾ പങ്കുവെക്കും. റ്റാറ്റാ മോട്ടോർ സ്പോൺസർ ചെയ്ത ടാറ്റ ഹെക്സയിലാണ് സംഗീതയുടെ യാത്ര. ഊണും ഉറക്കവും സ്വന്തം വാഹനത്തിൽ തന്നെ. ഇതിനായി വാഹനത്തിൽ പ്രത്യേക സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

പകൽ മൂന്ന് മണിക്കൂർ യാത്രയും ബാക്കി സമയം പ്രദേശത്തെ സന്നദ്ധ സംഘടനകൾ, വിദ്യാർത്ഥികൾ, സ്ത്രീകൾ, ശൗചാലയ നടത്തിപ്പുകാർ എന്നിവരുമായി ആശയങ്ങൾ പങ്കുവെക്കുകയാണ് ഇവർ. 29 സംസ്ഥാനങ്ങളിലായി 320 ഇന്ത്യൻ നഗരങ്ങൾ സന്ദർശിച്ച് ബോധവത്കരണം നടത്തുകയാണ് ലക്ഷ്യം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP