Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സായ് -എൽഎൻസിപിഇ വേനൽ കാല സ്പോർട്സ് ക്യാമ്പുകൾ ഏപ്രിൽ രണ്ടു മുതൽ

തിരുവനന്തപുരത്തെ കാര്യവട്ടത്ത് പ്രവർത്തിക്കുന്ന സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ - ലക്ഷ്മി ഭായ് നാഷണൽ കോളേജ് ഫോർ ഫിസിക്കൽ എജ്യുക്കേഷൻ (സായ് -എൽഎൻസിപിഇ), സ്‌കൂളുകളിൽ പഠിക്കുന്ന 10 വയസ്സിനും 18 വയസ്സിനും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേനൽകാല സ്പോർട്സ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ക്ലാസുകൾ ഏപ്രിൽ രണ്ടിന് തുടങ്ങി മെയ് 31ന് അവസാനിക്കും.

അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, ബാസ്‌കറ്റ്‌ബോൾ, ക്രിക്കറ്റ്, നീന്തൽ, സൈക്ലിങ്, ജിംനാസ്റ്റിക്‌സ്, വോളിബോൾ, ടെന്നീസ്, ബോക്‌സിങ്, കബഡി, ഖോ ഖോ, തൈക്വൊണ്ടോ, നെറ്റ്‌ബോൾ, കളരിപ്പയറ്റ്, ഹെൽത്ത് കം ഫിറ്റ്‌നസ് എന്നിവയിലാണ് പരിശീലനം നൽകുക. സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ വിദഗ്ധ കോച്ചുകൾ ക്യാമ്പുകളിൽ പരിശീലനം നൽകും. കുട്ടികൾക്ക് സായ് എൻഎൻസിഇപിയിൽ ലഭ്യമായ ഏറ്റവും മുന്തിയ സ്പോർട്സ് അടിസ്ഥാനസൗകര്യങ്ങൾ ഉപയോഗിക്കാൻ കഴിയും.

ഉന്നതനിലവാരമുള്ള സിന്തറ്റിക് ട്രാക്ക്, അന്താരാഷ്ട്ര നിലവാരമുള്ള സ്വിമ്മിങ് പൂൾ, ആർട്ട് മൾട്ടിപർപ്പസ് ഇൻഡോർ ട്രെയിനിങ് ഹാൾ, കണ്ടീഷനിങ് ഹാൾ, ഫുട്‌ബോൾ, ക്രിക്കറ്റ് മൈതാനങ്ങൾ, യോഗ കം എയ്‌റോബിക് ഹാൾ എന്നിവയെക്കൂടാതെ, കേരളത്തിലെ ഏക വെലോഡ്രോം ഉള്ളതും എൻഎൻസിഇപിയിലാണ്.
രക്ഷിതാക്കൾക്കുള്ള പ്രത്യേക ഫിറ്റ്‌നസ് പരിശീലനവും ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് www.lncpe.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ, താഴെ പറയുന്ന ടെലിഫോൺ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം: 0471-2418712, 24151401

ഗോൾഫ് പരിശീലനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സായ് നാഷണൽ ഗോൾഫ് അക്കാദമി, കവടിയാർ, തിരുവനന്തപുരം എന്ന വിലാസത്തിലോ, 9496817528 എന്ന മൊബൈൽ നമ്പറിലോ ബന്ധപ്പെടാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP