സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് രാഹുൽ ആർ നായർക്കും ജില്ലാ സബ് കളക്ടർ അഞ്ജു ഐഎഎസിനും കോഴിക്കോട്ട് ആദരവ്
February 12, 2019 | 03:10 PM IST | Permalink

സ്വന്തം ലേഖകൻ
ബാംഗ്ലുർ വ്യക്തിവികാസകേന്ദ്രയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കോഴിക്കോട് കോവൂരിലെ ശ്രീശ്രീരവിശങ്കർ വിദ്യാമന്ദിറിൽ നടന്ന ''തൗര്യാത്രികം 2019 ' വാർഷികാഘോഷം ജില്ലാ സബ് കളക്ടർ അഞ്ജു I A S ഉത്ഘാടനകർമ്മം നിർവ്വഹിച്ചു.
പ്രമുഖ യുവചലച്ചിത്ര സംവിധായകനും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരജേതാവുമായ രാഹുൽ ആർ നായർ, ജില്ലാ സബ് കളക്ടർ കെ.എസ്. അഞ്ജു I A S എന്നിവരെമികച്ചകലാപ്രവർത്തനത്തിനും വിശിഷ്ട വ്യക്തിത്വങ്ങൾ എന്ന നിലയിലും ആഘോഷച്ചടങ്ങിൽ ആദരിച്ചു .ആഘോഷച്ചടങ്ങിന്റെ ഭാഗമായിപ്രമുഖ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംസാരിക്കുകയും വിദ്യാർത്ഥികളുടെ വകയായി കലാസന്ധ്യയും അരങ്ങേറി.
ശ്രീശ്രീരവിശങ്കർ വിദ്യാമന്ദിർ ട്രസ്റ്റിന്റെ കീഴിൽ പത്തുവർഷത്തിലേറെയായി കോവൂർ എം ൽ എ റോഡിൽ പ്രവർത്തിച്ചുവരുന്ന കോവൂർ SSRVM കഴിഞ്ഞ വർഷങ്ങളിലെല്ലാംതന്നെ CBSC പരീക്ഷകളിൽ 100 ശതമാനം വിജയം ഉറപ്പാക്കിയിരുന്നവെന്നതും ഏറെ ശ്രദ്ധേയമാണ്.
രാഹുൽ ആർ നായർ കഥയെഴുതി സംവിധാനം നിർവ്വഹിച്ച '' ഒറ്റമുറി വെളിച്ചം '' പോയവർഷത്തെ മികച്ച മലയാള ചലച്ചിത്രമായി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. മികച്ച കഥാചിത്രം സഹനടി ,എഡിറ്റർ ,കൂടാതെ നായികക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരവും ഒറ്റമുറി വെളിച്ചത്തിനാണ് ലഭിച്ചത്. ഇതിനുപുറമെ ന്യുയോർക്ക്,ദുബൈ ഫിലിം ഫെസ്റ്റിവലുകളിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. ഇതിനകം അഞ്ച് ഷോർട്ട് ഫിലിമുകളും ,ഒരു ഡോക്യുമെന്ററിയും ,മൗനം സൊല്ലും വാർത്തൈകൾഎന്ന തമിഴ് മ്യുസിക് ആൽബവും പുറത്തിറക്കിയിട്ടുണ്ട്.
പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തുന്ന അഭയാർത്ഥികളുടെ കഥപറയുന്ന ''ഹ്യുമൺ ബൗണ്ടറീസ് ഇന്ത്യയിലും ,യൂറോപ്പിലും ,അമേരിക്കയിലും പ്രദർശിപ്പിക്കുകയും ,പ്രത്യേക പുരസ്‌കാരങ്ങൽ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.ഗുരുദേവ് ശ്രീശ്രീരവിശങ്കർ ജിയുടെ അനുഗ്രഹാശിസ്സുകളോടെ ചലച്ചിത്രലോകത്തിലേക്ക് പ്രവേശിച്ച രാഹുൽ ആർ നായർ ദീർഘകാലമായി ആർട് ഓഫ് ലിവിംഗിന്റെ സജീവപ്രവർത്തകനും ആർട് ഓഫ് ലിവിങ് കേരളഘടകം മുൻ ചെയർമാൻ ഡോ .റിജി ജി നായരുടെ പുത്രനുമാണ്.
