Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടാലന്റ് പബ്ലിക് സ്‌ക്കൂൾ വാർഷികാഘോഷം അവിസ്മരണീയമായി

ടാലന്റ് പബ്ലിക് സ്‌ക്കൂൾ വാർഷികാഘോഷം അവിസ്മരണീയമായി

വടക്കാങ്ങര : ടാലന്റ് പബ്ലിക് സ്‌ക്കൂൾ വാർഷികവും മോണ്ടി സോറി വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഗ്രാമവാസി്കൾക്കൊന്നടങ്കവും അവിസ്മരണീയമായി. വിജ്ഞാനവും വിനോദവും കോർത്തിണക്കി കുരുന്നു പ്രതിഭകൾ അവതരിപ്പിച്ച വൈവിധ്യമാർന്ന പരിപാടികൾ കലയുടെ സാമൂഹ്യ ദൗത്യം അടയാളപ്പെടുത്തുന്നതായിരുന്നു. കാലഘട്ടത്തിന്റെ ചുവരെഴുത്തുകൾ ക്രിയാത്മകമായി വായിക്കാനും സർഗസഞ്ചാരത്തിന്റെ പരിമളം ചുറ്റിലും പ്രസരിപ്പിക്കാനും കഴിവുറ്റവരാണ് തങ്ങളെന്ന പ്രഖ്യാപനമാണ് ഓരോ പരിപാടിയും നടത്തിയത്.

ടാലൻഷ്യ 2019 എന്ന പേരിട്ട ദ്വദിന ആഘോഷത്തിന്റെ ആദ്യ ദിനം പതാക ഉയർത്തൽ, വിളംബര ഷോഷയാത്ര എന്നിവയോട് കൂടിയാണ് ആരംഭിച്ചത്. പ്രശസ്ത സിനിമാ-സീരിയൽ താരം മണികണ്ഠൻ പട്ടാമ്പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാലത്തിന്റെ ചൂഷണങ്ങളെ കലയാൽ എതിർക്കണമെന്ന് അദ്ദേഹം പറഞ്ഞു. നുസ്റത്തുൽ അനാം ട്രസ്റ്റ് ചെയർമാൻ അനസ് കരുവാട്ടിൽ ചടങ്ങിൽ അധ്യക്ഷതനായിരുന്നു. എജ്യു സൈക്കോളജിസ്റ്റ് അബ്ദുല്ല എസ്.എം, മാനേജർ യാസിർ കരുവാട്ടിൽ, പി.ടി.എ പ്രസിഡന്റ് മുഹമ്മദലി സി.എച്ച്, പ്രിൻസിപ്പൽ ഡോ. സിന്ധ്യ ഐസക് എന്നിവർ പ്രസംഗിച്ചു. സ്റ്റാഫ് സെക്രട്ടറി രജീഷ് നന്ദി പ്രകാശിപ്പിച്ചു.

രണ്ടാം ദിവസം മോണ്ടി സോറി വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് ബി യുണിക് 2019 കോൺവക്കേഷൻ സംഘടിപ്പിച്ചു. ഓരോ വിദ്യാർത്ഥിയുടേയും വീഡിയോ പ്രൊഫൈൽ പ്രദർശിപ്പിച്ചാണ് വേദിയിലേക്ക് ആനയിച്ചത്. ഇത് വിദ്യാർത്ഥികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും വേറിട്ട അുഭവമായി. ഷെറിൻ ഷഹാന ആമുഖ പ്രസംഗം നടത്തി. ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ച കലാ സന്ധ്യ കാണികളെ ഏറെ ആകർഷിച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഷഹിൻദയുടെ മാജിക് ഷോ മായാജാലത്തിന്റെ മാന്ത്രികചെപ്പ് തുറന്ന് കാണികളിൽ കൗതുകമുണർത്തി.പ്രശസ്ത ഗസൽ ഗിറ്റാർ പരിശീലകനും മാപ്പിളപ്പാട്ട് ജഡ്ജുമായ ഹബീബ് മമ്പാട് പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് വൈസ് ചെയർമാൻ യു.പി. മുഹമ്മദ് ഹാജി സംസാരിച്ചു. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും ജഡ്ജും നീരൂപകനുമായ ഫാദർ സേവേറിയോസ് തോമസിന്റെ ഹരം പിടിപ്പിക്കുന്ന മാപ്പിളപ്പാട്ട് നിഹാൽ ഹബീബ് മമ്പാടിന്റെ ഗസൽ, ഹവ്വ യാസറിന്റെ ഗാനങ്ങൾ എന്നിവയും നിറഞ്ഞ സദസ്സിന്റെ കയ്യടി നേടി.

ആന്റി സ്മോക്കിങ് സൊസൈറ്റി ഗ്ളോബൽ ചെയർമാൻ ഡോ. മുഹമ്മദുണ്ണി ഒളകര, ആർ. ആർ. ആർ. എഫ് ഡെപ്യൂട്ടി കമാൻഡന്റ് കുരികേഷ് മാത്യൂ എന്നിവർ വിശിഷ്ട അതിഥികളായിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP