Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ദേശീയ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് അദ്ധ്യാപകരെ ആദരിച്ചു

ദേശീയ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് അദ്ധ്യാപകരെ ആദരിച്ചു

സ്വന്തം ലേഖകൻ

പാലക്കാട് : സെപ്റ്റംബർ 5 ദേശീയ അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് 'Because, Every Teacher is Special' എന്ന തലകെട്ടിൽ ജി.ഐ.ഒ പാലക്കാട് സിത്താര ഹാളിൽ വെച്ച് അനുമോദന സദസ്സ് സംഘടിപ്പിച്ചു.

നെന്മാറ എൻ. എസ്.എസ് കോളേജിലെ ഹിസ്റ്ററി ഡിപ്പാർട്ട്മെന്റ് ഹെഡ് പ്രൊഫ. കെ. എ തുളസി ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു.ജി.ഐ. ഒ ജില്ലാ പ്രസിഡന്റ് ഷംസിയ ഹമീദ് അദ്ധ്യക്ഷത വഹിച്ചു

പ്രസ്തുത പരിപാടിയിൽ സാമൂഹ്യ സാംസകാരിക വിദ്യാഭ്യാസ മേഖലയിലെ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് സംസ്ഥാന പുരസ്‌കാരം ലഭിച്ച, ഭിന്ന ശേഷി ഉള്ള അദ്ധ്യാപകരിൽ മികവിനുള്ള അംഗീകാരം ലഭിച്ച ആലത്തൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ സീനിയർ കോമേഴ്സ് അദ്ധ്യാപകനായ കെ. സുരേന്ദ്രൻ, യു. പി, ഹയർസെക്കൻഡറി സ്‌കൂളുകളിൽ അദ്ധ്യാപക സേവനമനുഷ്ഠിക്കുകയും വിവിധ വെല്ലുവിളികളെ നേരിട്ട് പി.എസ്.സി പരീക്ഷയിലൂടെ ഉയർന്നു വരുകയും നിലവിൽ ചിറ്റൂർ ഗവ. കോളേജിലെ അസി. പ്രൊഫ. ആയി സേവനമനുഷ്ഠിക്കുന്ന പി.വി. പ്രശാന്ത്, മുപ്പത്തിയേഴ് വർഷത്തെ വിദ്യഭ്യാസ മേഖലയിലെ ഔദ്യോഗിക ജീവിതത്തിനു ശേഷം നിലവിൽ പത്തിരിപ്പാല കാരുണ്യ ഭവനം ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന എസ്. അബ്ദുൽ കരീം, ഇൻക്ലുസ്സിവ് എഡ്യൂക്കേഷൻ മേഖലയിൽ 17 വർഷമായി മികച്ച സേവനമുഷ്ഠിക്കുന്ന കുമാരപുരം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ റിസോർസ് അദ്ധ്യാപികയായ കെ. പി. ബിന്ദു, ഭിന്ന ശേഷി പരിചരണ രംഗത്തു 25വർഷമായി സേവനമനുഷ്ഠിക്കുന്ന വിയ്യക്കുറുശ്ശി ഫൈത്ത് ഇന്ത്യ സ്പെഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ രാജലക്ഷ്മി എന്നിവരെ അനുമോദിച്ചു.

പരിപാടിയിൽ വനിതാവിഭാഗം ജില്ലാ പ്രസിഡന്റ് സഫിയ അടിമാലി, ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി നൗഷാദ് മുഹിയുദ്ദീൻ, സോളിഡാരിറ്റി ജില്ലാ ജനറൽ സെക്രട്ടറി വി എം. നൗഷാദ് ആലവി എന്നിവർ സംസാരിച്ചു. ജി.ഐ. ഒ ജില്ലാ സെക്രട്ടറി ഹിബ സലാം സ്വാഗതവും, പ്രോഗ്രാം കൺവീനർ അജിനിഷ നന്ദിയും, കദീജ ഖിറാഅത്തും നടത്തി.ജി.ഐ.ഒ ജില്ലാ സമിതിയംഗങ്ങൾ നേതൃത്വം നൽകി

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP