Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജീവജാലത്തിനൊരു മൺപാത്രം' പദ്ധതിക്ക് തുടക്കമായി

ജീവജാലത്തിനൊരു മൺപാത്രം' പദ്ധതിക്ക് തുടക്കമായി

സ്വന്തം ലേഖകൻ

തിരൂർ: പയ്യനങ്ങാടി ടി.ഐ.സി സെക്കൻഡറി സ്‌കൂൾ സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന് കീഴിൽ 'ജീവജാലത്തിനൊരു മൺപാത്രം' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം സ്‌കൂൾ പ്രിൻസിപ്പൽ നജീബ്. പി. പരീത് നിർവ്വഹിച്ചു. വേനൽ കാലത്ത് പക്ഷികൾക്കും മറ്റും ദാഹജലം കുടിക്കുന്നതിനായി മൺപാത്രങ്ങളിൽ ജലം സംഭരിച്ച് വെക്കുന്ന പദ്ധതിയാണ് 'ജീവജാലത്തിനൊരു മൺപാത്രം'. വിദ്യാത്ഥികളുടെ നേതൃത്വത്തിൽ സ്‌കൂളിന്റെ വ്യത്യസ്ഥ സ്ഥലങ്ങളിൽ മൺപാത്രങ്ങൾ സ്ഥാപിച്ചു. സ്വന്തം വീട്ടിലും നാട്ടിലും മൺപാത്രങ്ങൾ സ്ഥാപിക്കുമെന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു. സ്‌കൗട്ട്‌സ് മാസ്റ്റർമാരായ കെ.പി ഉമ്മർ, എൻ.കെ ഷാജഹാൻ, ഗൈഡ്സ് ക്യാപ്റ്റൻ കെ.സൈന, അലി അഷ്‌കർ തുടങ്ങിയവർ നേത്യത്ത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP